News >> ഇരുദമ്പതികളുടെയും അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദിസ ചരിത്രമായി


കുമളി:രണ്ട് ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ചരിത്രസംഭവമായി. അട്ടപ്പള്ളം സെന്റ് തോമസ് ഫോറോന പള്ളിയിലായിരുന്നു ഇരുദമ്പതികളുടെയും അഞ്ചുക്കളും പങ്കെടുത്ത മാമ്മോദീസ ചടങ്ങ് നടന്നത്. മാമ്മോദീസക്ക് കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ നേതൃത്വം നൽകി.

കുഞ്ഞുങ്ങൾ സഭയുടെ നെടുംതുണുകളാണെന്നും കുടുംബങ്ങൾ ധാരാളം കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കണമെന്നും, എല്ലാ കുടുംബങ്ങളോടും ബിഷപ് പറഞ്ഞു.വടക്കേൽ ജെയിംസും. പാലാ കദളിക്കാട്ട് കുടുംബാംഗം ഡോ.ചെറിയന്റെയും കുഞ്ഞുങ്ങൾക്കാണ് ബിഷപ് ജ്ഞാനസ്‌നാനം നൽകിയത്.

കാഞ്ഞിരപ്പള്ളി ചിറക്കടവിൽ നിന്നും കുടിയേറിയെത്തിയ വടക്കേൽ പാപ്പച്ചന്റെയും കുഞ്ഞമ്മയുടെയും മക്കളിൽ ഏറ്റവും ഇളയവനാണ് ജെയിംസ്. പഠനത്തിനുശേഷം മാതാപിതാക്കളോടൊപ്പം കൃഷികാര്യങ്ങൾ നടത്തിവരുന്നു. കട്ടപ്പന വള്ളക്കടവ് വെട്ടിയ്ക്കൽ ഷൈബിയാണ് ഭാര്യ. ലഭ്യമായ ജോലികൾ വേണ്ടന്നുവച്ചു അഞ്ച് മക്കളെ വളർത്തുന്നതിൽ ഏറെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു. ഡോമിനിക് 12, ജോസഫ് 9, ജോർജ് 4, ആഗ്‌നസ് 1മ്മ, ജൂലിയ എന്നിവരാണ് മക്കൾ. മുതിർന്ന കുട്ടികൾ അൾത്താര ബാലസഖ്യത്തിലും ചെറുപുഷ്പമിഷൻലീഗിലും സജീവ മെമ്പർമാരാണ്. പ്രാർത്ഥനയിലും പരിത്യാഗപ്രവർത്തികളിലും തൽപരരായ ഇവർക്ക് ലഭിച്ച ജൂലിയ എന്ന കുഞ്ഞിപ്പെങ്ങളെ ശ്രദ്ധയോടെ പരിചരിയ്ക്കുന്നു.

കൂടുതൽ മക്കൾ ഇന്നിന്റെ കാലഘട്ടത്തിലെ കുടുംബങ്ങൾക്ക് തീർച്ചയായും അനുഗ്രഹം തന്നെയാണെന്ന് ് ഇവർ സാക്ഷ്യപ്പെടുത്തുന്ന പ്രധാനകാര്യം. സാമ്പത്തിക വിഷമതയിലും അഞ്ച് കുട്ടികളെ നന്നായി വളർത്തി വൈദിക, സന്ന്യാസ ശുശ്രൂവഷയിലും ഏർപ്പെടുത്തണമെന്ന് ഇവർ ആഗ്രഹിക്കുന്നു. ദുശ്ശീലങ്ങൾ ഒന്നുമില്ലാതെ പ്രാർത്ഥനയുടെ ഐക്യത്തിൽ കുടുംബകൂട്ടായ്മ, അനുദിന ബലിയർപ്പണം ഇടവകയുടെ ഇതരപ്രവർത്തനങ്ങൾ ഇവയിൽ ജെയിംസും കുടുംബവും സജീവമായിത്തന്നെയുണ്ട് ഈ പുണ്യദിനത്തിന്റെ ഓർമ്മയ്ക്കായി കുരിശുപള്ളി പണിയുവാൻ മൂന്ന് സെന്റ് സ്ഥലം ഈ കുടുംബം ഇടവക ദൈവാലയത്തിന് സംഭാവനയായി നൽകി.

1998 ജൂൺ ഏഴാം തീയതിയാണ് പാലാ കദളിക്കാട്ട് കുടുംബാംഗം ഡോ.ചെറിയാൻ കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കൽ കുടുംബാംഗമായ മഞ്ജുവിനെ വിവാഹം കഴിക്കുന്നത്. ആദ്യ കുട്ടി സ്‌നേഹ ജനിച്ചത് രണ്ടായിരത്തിലാണ്. അത് സിസേറിയനായിരുന്നു. രണ്ടാമത്തെ മകൾ നിഖിത രണ്ടായിരത്തിഒന്നിലാണ് ജനിച്ചത്, അതും സിസേറിയനായിരുന്നു. മൂന്നാമത്തെ മകൾ നോറായും സിസേറിയനിലൂടെയാണ് ജനിച്ചത്. ആ സമയത്തുതന്നെ അവർ ഗൈനക്കോളിസ്റ്റുമായി ബന്ധപ്പെട്ടു. തങ്ങൾക്ക് ഒരു കുഞ്ഞിനെക്കൂടി ലഭിക്കുവാൻ സാധ്യതയുണ്ടോ ? അങ്ങനെയുള്ള പ്രസവം സിസേറിയനായിരിക്കുമോ എന്ന് ? ആരാഞ്ഞു. അടുത്തതും സിസേറിയൻ തന്നെ ആയിരിക്കുമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ അവർക്ക് നാലാമത്തെ കുട്ടിയായ നിധി സെരേസയെ സിസേറിയനിലൂടെ തന്നെ ലഭിച്ചു.

ഈ അവസരത്തിൽ ഡോക്ടർ പ്രസവം നിർത്തിയേതീരു എന്നു നിർബന്ധിച്ചു. ആ നിർബദ്ധത്തിൽ അവർ നാല് പെൺകുട്ടികളുമായി മുന്നോട്ടുപോയ്‌കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഡോ. ചെറിയാൻ ഗവൺമെന്റ് സർവ്വീസിൽ അസിസ്റ്റന്റ് സർജൻ ആയി. വീടിനടുത്ത് പ്രൈമറി ഹെൽത്ത്‌സെന്ററിൽ ജോലി നോക്കികൊണ്ടിരിക്കുന്ന അവസരത്തിൽ തൊട്ടടുത്ത് തന്നെയുള്ള ജില്ലാ ഹോസ്പിറ്റലിലേയ്ക്ക് സ്ഥലം മാറ്റുകയും രണ്ടുമാസം കഴിഞ്ഞപ്പോൾ അവിടെനിന്നും അട്ടപ്പാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേയ്ക്ക് സ്ഥലം മാറ്റുകയും പ്രമോഷനലൂടെ സിവിൽ സർജൻ ആയി ഉയർത്തപ്പെടുകയും ചെയ്തു.
അവിടെ ജോലിചെയ്തുകൊണ്ടിരിക്കെ കട്ടിലൊരു പ്രാണി വീണ് നേത്രപടലത്തിന് പരിക്കുപറ്റുകയും, കാഴ്ച കുറഞ്ഞ് ദീർഘകാലം ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടതായി വന്നു.

ഈ സമയത്താണ് അട്ടപ്പാടി സെഹിയോൻ ധ്യാനസമയത്ത് പ്രസവം നിർത്തിയത് തെറ്റായി പോയി എന്ന ബോധ്യം ലഭിച്ചത്. ഇനിയൊരു കുഞ്ഞിനെ ദൈവം തന്നനുഗ്രഹിക്കും. അതിനായി ഒരുങ്ങികൊള്ളാൻ ദൈവം ഒരു കാഴ്ചപ്പാട് നൽകി. തിരികെ എത്തിയപ്പോൾ രണ്ടാഴ്ച കഴിഞ്ഞുള്ള ധ്യാനത്തിന് നിനക്കുവേണ്ടിയും ഞാൻ ബുക്കുചെയ്തിട്ടുണ്ട് മക്കളെ ഞാൻ നോക്കിക്കൊള്ളാം നീ നിർബന്ധമായും കൂടണം എന്നിട്ടുവേണം നമുക്ക് ഒരു തീരുമാനം എടുക്കാൻഎന്ന് മഞ്ജുവിനോട് ഭർത്താവ് പറഞ്ഞു. പ്രാർത്ഥനാപൂർവ്വം ഒരുങ്ങി ധ്യാനം കൂടി ധ്യാനം കൂടികഴിഞ്ഞ് കൂട്ടാൻ ചെന്നപ്പോൾ റീകാനലൈസേഷൻ ചെയ്യണമെന്ന് അവരിവരും തീരുമാനമെടുത്തു. ഉടനെതന്നെ അവർ തൃശൂരിലുള്ള ഡോ. ജോർജ്ജ് ലിയോൺവഴി കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യാ ഹോസ്പിറ്റലിലെ ഡോക്ടർ ഫിന്റോ ഫ്രാൻസിസിനെ പോയി കണ്ടു. വളരെ ആശ്വാസപ്രദമായിരുന്നു അവരുമായിട്ടുള്ള കൂടികാഴ്ച. സാധാരണ ഡോക്ടർമാരിൽ നിന്ന് കേൾക്കാറുള്ള ഭയപ്പെടുത്തുന്ന വാദമുഖങ്ങൾ ഒന്നും ഡോക്ടർ പറഞ്ഞില്ല.

അങ്ങനെ കുടുംബത്തിലെ മാതാപിതാക്കളുടെ എതിർപ്പുകൾക്കും ആകുലതകൾക്കും മുമ്പിൽ ദൈവസ്വരത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് 2015 മെയ് മാസത്തിൽ ഡോ. ഫിന്റോ മഞ്ജുവിനെ സർജറി ചെയ്തു. നാല് സിസേറിയൻ കഴിഞ്ഞ് പ്രസവം നിർത്തിയ സ്ത്രീ വീണ്ടും പ്രസവത്തിനൊരുങ്ങുന്നുവെന്നറിഞ്ഞ് പലരും ഡോ. ചെറിയാനെ വിമർശിക്കാനും വഴക്കുപറയാനും തുടങ്ങി. രണ്ടു മാസങ്ങൾക്കുശേഷം മഞ്ജു ഗർഭിണിയായി 2016 ഏപ്രിൽ 23 ന് അവർക്ക് ദൈവം ഒരു ആൺകുഞ്ഞിനെ നൽകി അവരെ അനുഗ്രഹിച്ചു.

ഇവർക്കും നാല് പെൺമക്കളാണ്. ഒരാൺകുഞ്ഞിനുവേണ്ടിയാണോ നിങ്ങൾ ഇത്രയും സാഹസം കാട്ടിയത് എന്ന് പലരും ചോദിക്കും എന്നാൽ ഒരാൺകുട്ടിക്കുവേണ്ടിയല്ല, മറിച്ച് ഈശോയ്ക്ക് ഞങ്ങളുടെമേലുണ്ടായിരുന്ന വിഷമം മാറാനാണ് ഞങ്ങളിതു ചെയ്തത്. ഈശോയുടെ സമ്മാനമായി ഞങ്ങളീ കുഞ്ഞിനെ കരുതുന്നു എന്നാണ് ഇരുവരും പറയുന്നത്.

Source: Sunday Shalom