News >> അഗ്നിയിൽ കുരുത്ത വിശ്വാസം: ഉഗാണ്ടയിൽ വിശ്വാസത്തിന്റെ അഗ്നി ജ്വലിപ്പിക്കാനിടയാ ക്കിയ 22 ഉഗാണ്ടൻ യുവാക്കളുടെ രക്തസാക്ഷിത്വ ചരിത്രത്തിന്റെ സംക്ഷിപ്ത വിവരണം.
ആഫ്രിക്ക: "നിങ്ങളുടെ ദൈവത്തെ വിളിക്ക്, ആ ദൈവം നിങ്ങളെ രക്ഷപ്പെടുത്തുമോയെന്നു നോക്കാം."'ശരീരത്തിനു ചുറ്റും വിറക് വെച്ചുകെട്ടി കത്തുന്ന തീയിലേക്ക് ആ യുവാക്കളെ വലിച്ചെറിഞ്ഞ് ചുറ്റും അഗ്നിജ്വലിപ്പിക്കുമ്പോൾ ഈ നിഷ്ഠൂരകർമ്മം ചെയ്യാൻ നിയോഗിക്കപ്പെട്ട രാജഭൃത്യന്മാരിലൊരാൾ പരിഹസിച്ചത് ഇപ്രകാരമായിരുന്നു. പക്ഷേ ക്രിസ്തുസ്‌നേഹാഗ്നി കത്തിയെ രിഞ്ഞ ആ യുവാക്കളിലൊരാ ൾ മറുപടി പറഞ്ഞതിങ്ങനെ: "സഹോദരാ, നിങ്ങൾ എന്നെ കത്തിക്കുകയാണ്. എന്നാൽ എന്റെ ദേഹത്ത് നിങ്ങൾ വെളളമൊഴിക്കുന്നതു പോലെ എനിക്കനുഭവപ്പെടുന്നു."ഉഗാണ്ടൻ ഭരണാധികാരിയായിരുന്ന ക്ബാക്ക മ്‌ടേസ 1877 മുതൽ പ്രൊട്ടസ്റ്റന്റ് മിഷണറിമാരെയും കത്തോലിക്ക മിഷണറിമാരെയും സ്വാഗതം ചെയ്തു. എന്നാൽ പിന്നീട് രാഷ്ട്രീയകാരണങ്ങളാൽ മതത്തിനെതിരായി മറ്റൊരു മതത്തെ ഉപയോഗിക്കുന്ന രീതിയിൽ രാജാവിന്റെ പരസ്പരവിരുദ്ധമായ നിലപാടുകൾ ഉണ്ടായതോടെ ക്രിസ്തുമതം ഭീഷണി നേരിട്ടു തുടങ്ങി. ഉഗാണ്ടയിൽനിന്ന് പുറത്താക്കപ്പെട്ട അനുഭവവും മിഷണറിമാർക്കുണ്ടായി. എന്നാൽ തങ്ങളുടെ ദൈവവേലയുടെ ഫലപ്രാപ്തിയെന്നോണം, കൂടുതൽ പേരെ വിശ്വാസത്തിലേക്ക് കൊണ്ടുവരികയും അടിമ സമ്പ്രദായവും ബഹുഭാര്യത്വവും തളളിക്കളഞ്ഞ് തീക്ഷ്ണതയുളള ക്രിസ്തുശിഷ്യരായി ജീവിക്കുന്ന അന്നാട്ടുകാരെയാണ് മൂന്ന് വർഷത്തിനുശേഷം തിരിച്ചുവന്ന മിഷണറിമാർ കണ്ടത്. ജോസഫ് മ്കാസ എന്ന നവക്രിസ്തുശിഷ്യൻ ഇക്കൂട്ടത്തിൽ തീക്ഷ്ണതയുളള വ്യക്തിയായിരുന്നു. ക്ബാക്ക മ്‌ടേസ, മ്‌വാങ്ക എന്നീ രണ്ടു രാജാക്കന്മാരുടെയും സേവകനായി പ്രവർത്തിച്ച അദ്ദേഹം 500- ൽപരം രാജസേവകരെ ക്രിസ്തുവിലേക്കാനയിച്ചു. രാജ്യാധികാരികളെ തിരുത്താൻ ശ്രമിക്കുന്നവർക്ക് പാഠമാകാൻ ജോസഫ് മ്കാസയെ ഒടുവിൽ ചുട്ടുകരിക്കാൻ കൽപനയുണ്ടായി. ധീരതയോടെ അദ്ദേഹം പറഞ്ഞു- ദൈവത്തിനു വേണ്ടി ജീവനർപ്പിക്കുന്ന ക്രിസ്ത്യാനിക്ക് മരണഭയം ഇല്ല."ചാൾസ് ല്‌വാങ്ക എന്ന വ്യക്തിയാണ് ജോസഫ് മ്കാസയുടെ സ്ഥാനത്ത് പിന്നീട് യുവാക്കളെ ശക്തിപ്പെടുത്തിയത്. ഇപ്രകാരം വിശ്വാസത്തിലേക്ക് വന്ന യുവാക്കളെ 20 മൈലുകൾക്കപ്പുറത്തുള്ള നാമുഗാങ്കോയിൽ വെച്ച് ജീവനോടെ കത്തിക്കാനാണ് മ്‌വാങ്ക രാജാവ് കൽപിച്ചത്. കത്തോലിക്കരും ആംഗ്ലിക്കരും ഉൾപ്പെട്ട യുവാക്കൾ ചാൾസ് ല്‌വാങ്കയുടെ നേതൃത്വത്തിൽ നാമുഗാങ്കോയിലേക്ക് അയക്കപ്പെട്ടു. കൂട്ടത്തിലുണ്ടായിരുന്ന കിസിറ്റോയ്ക്ക് 14 വയസായിരുന്നു പ്രായം.ക്രൂരപീഡനങ്ങളേറ്റുവാങ്ങിയായിരുന്നു യുവാക്കളുടെ യാത്ര. എന്നാൽ ഉറക്കെ പ്രാർത്ഥന ചൊല്ലിയാണ് അവർ വഴി പിന്നിട്ടത്. അവരിൽ മൂന്നു പേർ കുന്തം കൊണ്ടുളള കുത്തേറ്റ് കൊല്ലപ്പെട്ടു. ശേഷിച്ചവർ വിറകുകൾക്കിടയിൽ ദഹിക്കപ്പെട്ടു. എന്നാൽ അവരോരുത്തരും ഹൃദയഭാരമില്ലാത്തവരും പരസ്പരം ശക്തിപ്പെടുത്തിയും കാണപ്പെട്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തീജ്വാലകൾക്കിടയിൽ നിന്ന് പ്രാർത്ഥനകളും ദൈവസ്തുതിഗീതങ്ങളും അവസാനം വരെ കേട്ടുകൊണ്ടിരുന്നു. മനുഷ്യർ ഇങ്ങനെ മരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് വധശിക്ഷ നടപ്പാക്കിയവർ പറഞ്ഞത്.തല വെട്ടാൻ നിയോഗിക്കപ്പെട്ട വ്യക്തിയോട് താമസിയാതെ കൽപന നിറവേറ്റൂ ഇല്ലെങ്കിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകും എന്ന് പറഞ്ഞ ആൻഡ്രൂ കഗ്‌വയും, കുന്തത്താൽ കുത്തപ്പെട്ട് കാട്ടുനായ്ക്കളുടെ ആക്രമണത്തിന് ഇരയാക്കിയ നോവ മവാഗ്ഗളിയും, മുറിച്ചെടുക്കപ്പെട്ട ശരീരഭാഗങ്ങൾ സ്വന്തം ക ൺമുമ്പിൽ വറുക്കുന്നതു കാണുമ്പോഴും "ദൈവം എന്റെ ആത്മാവിനെ എടുക്കും, ശരീരം നിങ്ങൾക്കായി വിട്ടുത്തന്നിരിക്കുന്നു" എന്ന് പറഞ്ഞ മത്തിയാസ് കാലെംബയും ധീര രക്തസാക്ഷിത്വത്തിന്റെ മകുടോ ദാഹരണങ്ങളാണ്.വിതക്കാരന്റെ ഉപമയിലെ നല്ല നിലം തന്നെയായിരുന്നു ഈ രക്തസാക്ഷികൾ ആഗോളസഭയ്ക്ക് മുഴുവനും. ചുട്ടുകൊല്ലപ്പെടാൻ വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന നവക്രിസ്തുശിഷ്യൻ ഡെനിസ് കാമ്യുക നാമുഗോങ്കോ കൂട്ടക്കുരുതിയിൽ നിന്ന് അവസാന നിമിഷത്തിലാണ് ഒഴിവാക്കപ്പെട്ടത്. തീർത്തും അവശനാണെന്നും വധശിക്ഷക്ക് യോഗ്യനല്ലെന്നുളള ആശ്ചര്യകരമായ കാരണം പറഞ്ഞാണ് സേവകർ അയാളെ ഒഴിവാക്കിയത്. ഈ സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയായി ദൈവം ഒരാളെ മാറ്റിനിർത്തിയതാകാം.ഡെനിസ് കാമ്യുകയാണ് ഈ യുവ രക്തസാക്ഷികളുടെ നാമകരണ ചടങ്ങുകൾക്കുളള വിവരങ്ങൾ നൽകിയത്. തന്നോടൊപ്പം കൂട്ടക്കുരുതിക്ക് വിധിക്കപ്പെട്ട പ്രിയ സുഹൃത്തുക്കളുടെ വിശുദ്ധ പദപ്രഖ്യാപനത്തിന് 1920-ൽ ഡെനിസ് കാമ്യുക സാക്ഷിയായതും ദൈവനിയോഗം.1886 ജൂൺ മൂന്നിന് സ്വർഗാരോഹണദിനത്തിൽ നടന്ന നാമുഗാങ്കോ കൂട്ടക്കുരുതിയിൽ ജീവൻ വെടിഞ്ഞവരിൽ 22 പേരാണ് കത്തോലിക്കാ രക്തസാക്ഷികളെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുളളത്. ഉഗാണ്ടൻ യുവാക്കളുടെ രക്തസാക്ഷിത്വത്തിന്റെ സുവർണജൂബിലി നമ്മിൽ പുതുശക്തി നിറക്കട്ടെ.വർധിത വീര്യത്തോടെ ക്രിസ്തുവിന് സാക്ഷികളാകാ ൻ പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തട്ടെ.
സീറ്റ്‌ലി ഫിയാത്ത്Source: Sunday Shalom