News >> സഭയിലെ നവരക്തസാക്ഷികളും ധന്യാത്മാക്കളും
115 സ്പാനിഷ് കത്തോലിക്കരുടെ ധീരമായ രക്തസാക്ഷിത്വം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. പിന്നെ 7 ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അവരെ ധന്യപദത്തിലേയ്ക്ക് ഉയര്‍ത്തി.സ്പെയിനിലെ
അല്‍മേരിയ കത്തീഡ്രലിലെ ഡീക്കനായിരുന്ന ജോസഫ് അല്‍വാരെസ് ബെനെവിദെസും (Joseph Alvarez-Benavides ) അദ്ദേഹത്തിന്‍റെ കൂടെ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട മറ്റു 114 അനുചരന്മാരുമാണ് സഭയിലെ നവരക്തസാക്ഷികള്‍. വിശ്വാസത്തെപ്രതിയുള്ള അവരുടെ ധീരമായ രക്തസാക്ഷിത്വം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനാല്‍ ഇനി വൈകാതെ, (അത്ഭുതപ്രവര്‍ത്തനങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ) അവര്‍ വാഴ്ത്തപ്പെട്ടരുടെ പദത്തിലേയ്ക്കും, പിന്നെ വിശുദ്ധപദത്തിലേയ്ക്കും ഉയര്‍ത്തപ്പെടും. 1936-നും 1938-നു ഇടയ്ക്ക് സ്പെയിനിലെ മതപീഡന കാലത്താണ് ജോസഫ് അല്‍വാരെസ് ബെനെവിദെസും കൂട്ടരും വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചത്.കൂടാതെ താഴെചേര്‍ക്കുന്ന സഭയിലെ 7 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു:
- ചെക് റിപ്പബ്ലിക്കിലെ മൊറീവിയന്‍ സ്വദേശിയായ ദൈവദാസന്‍, ആര്‍ച്ചുബിഷപ്പ് ആന്‍റെണി സിറിള്‍ സോജന്‍ - Antonio Cyril Stojan - (1551-1923).
- സ്പെയിന്‍കാരന്‍ ഇടവക വൈദികനും വിശുദ്ധ കുരിശിന്‍റെ സേവകരെന്ന അല്‍മായ സംഖ്യത്തിന്‍റെ സ്ഥാപകനുമായ വിന്‍ചെന്‍സോ ഗരീദോ -Vincenzo Garrido - (1896-1975).
- സ്പെയിന്‍കാരനും ദൈവാരൂപിയുടെ മിഷണറി സഭാംഗവും, ത്രിത്വത്തിന്‍റെ ദിവ്യകാരുണ്യ മിഷണറിമാരുടെ സഭാസ്ഥാപകനുമായ ദൈവദാസന്‍, പോള്‍ മരിയ ഗുസ്മാന്‍ ഫിഗ്വേരോ - Paul Maria Guzmn Figueroa - (1897-1967).
- ആഫ്രിക്കയിലെ ടുനീഷ്യന്‍ സ്വദേശി, ഫ്രാന്‍സിസ്ക്കന്‍ കണ്‍വെന്‍ച്വല്‍ സഭാംഗവും വൈദികനുമായ ദൈവദാസന്‍, ലൂയിജി ലോ വേര്‍ദേ - Luigi Lo Verde - (1910-1932).
- ബ്രസീല്‍ സ്വദേശിയും ബെനഡിക്ടൈന്‍ വൈദികനുമായ ബെര്‍ണാര്‍ദോ വാസ്ക്കെന്‍ചലോസ് -Bernardo de Vasconcelos - (1902-1932).
- സ്പെയിന്‍ സ്വദേശിനിയും, കര്‍മ്മലനാഥയുടെ സന്ന്യാസിനിമാരുടെ സഭാസ്ഥാപകയുമായ ദൈവദാസി മരിയ എലിസെയാ ഒലിവര്‍ മൊലീനാ - Maria Elisea Oliver Molina - (1869-1931).
- മെക്സിക്കന്‍ സ്വദേശിയും നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ ഗ്വാദലൂപെയിലെ ദാസര്‍ എന്ന സന്ന്യാസസഭ സ്ഥാപകനുമായ ദൈവദാസന്‍,ഗ്വീസര്‍ ബരാഗന്‍ - Guzar Barragn - (1899-1973).
ഈ ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതോടെ അവര്‍ ധന്യരുടെ (Venerable) പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.മേല്പറഞ്ഞ രക്തസാക്ഷികളുടെയും ധന്യാത്മാക്കളുടെയും ജീവിത വിശുദ്ധിയുടെ വിശദാംശങ്ങളും രേഖകളും ജൂണ്‍ 14-ാം തിയതി ചൊവ്വാഴ്ച വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പപിച്ചു. അവ പാപ്പാ പരിശോധിച്ച് അംഗീകരിച്ചതിനുശേഷമാണ് വത്തിക്കാന്‍ ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്.Source: Vatican Radio