News >> സംസ്‌കൃത ഭാഷയുമായി ഒരു കത്തോലിക്കാ വൈദികൻ
ഒരു കത്തോലിക്കാ വൈദികൻ സംസ്‌കൃതം പഠിപ്പിക്കുകയോ? വിദ്യാർത്ഥികൾക്കും മറ്റ് പലർക്കും ആദ്യം ആ കാഴ്ച അത്ഭുതമായിരുന്നു. ഇന്ന് ആ അത്ഭുതം ആദരവിലേക്ക് വഴിമാറിയിരിക്കുന്നു.ഇത് ഫാ. ഫ്രാൻസിസ് അറയ്ക്കൽ. സംസ്‌കൃതത്തെ സ്‌നേഹിക്കുന്ന, മാർപ്പാപ്പയുടെ നാമധാരിയായതിൽ അഭിമാനിക്കുന്ന, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്‌കൃത വേദാന്ത പ്രഫസറായ വൈദികൻ.കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1991 ൽ എം.എ സംസ്‌കൃതത്തിൽ ഒന്നാം റാങ്കും സ്വർണ മെഡലും, തിരുവനന്തപുരം സാഹിത്യവേദിയിൽ നിന്ന് പ്രബന്ധ മത്സരത്തിൽ ഒന്നാം റാങ്ക്, അമേരിക്കയിലെ കാലിഫോർണിയ ബർക്കലി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫുൾബ്രൈറ്റ് - നെഹ്‌റു സീനിയർ റിസർച്ച് അവാർഡ്/സ്‌കോളർഷിപ്പ് (2012-2013) യുജിസി ടീച്ചർ / റിസർച്ച് അവാർഡ് സെന്റ് തോമസ് അക്വിനാസ്, ബ്രഹ്മസാക്ഷാൽക്കാര ഓഫ് ശ്രീ ശങ്കര എന്ന വിഷയത്തിലുള്ള താരതമ്യ പഠനത്തിന് പി.എച്ച്.ഡി. ബിരുദം, സംസ്‌കൃതഭാഷയിൽ "ഖണ്ഡന നൈഷധയോ: ശ്രീഹഷ വിമൃഷ്ടാനാംവേദാന്ത സാഹിത്യ സിദ്ധാന്താനം സമീഷ ഫോർ വിദ്യാ വാരിധി" രാഷ്ട്രീയ സാംസ്‌ക്രീറ്റ് സൻസ്ഥാൻ (ഡീംഡ് യൂണിവേഴ്‌സിറ്റി) ന്യൂഡൽഹി പി.എച്ച്.ഡി ബിരുദം, ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ, സംസ്‌കൃതം, ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ഗാഢജ്ഞാനം .... ഫ്രാൻസിസ് അച്ചന്റെ അറിവുകളുടെയും ബിരുദങ്ങളുടെയും പട്ടിക നീണ്ടുപോകുന്നു.പാവറട്ടി അറക്കൽ തറവാട്ടിൽ പൗലോസിന്റെയും ത്രേസ്യയുടെയും മകനായി 1963 ലാണ് അച്ചൻ ജനിച്ചത്. 1989 ൽ മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് പൗരോഹിത്യ പട്ടം പാവറട്ടി തീർത്ഥ കേന്ദ്രത്തിൽവെച്ച് സ്വീകരിച്ചു.അമ്മാടം, പറപ്പൂർ, ആർത്താറ്റ്, ചെമ്മണ്ണൂർ, തിരുത്തിപ്പറമ്പ്, മുണ്ടത്തിക്കോട് എന്നിവിടങ്ങളിൽ അസി: വികാരി, വികാരി എന്നീ നിലകളിൽ സേവനം ചെയ്തു. കൊല്ലത്ത് അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ലക്ചററായി സേവനം ചെയ്തിട്ടുണ്ട്. ഹയർ സ്റ്റഡീസിന് വേണ്ടി 2004 മുതൽ 2007 വരെ സിംലയിൽ ആയിരുന്നു.പൂത്തറക്കൽ അസി: വികാരി, ആലുവാ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലക്ചറർ, തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ ലക്ചറർ, കാൽവരി ഫിലോസഫിക്കൽ കോളേജിൽ ലക്ചറർ, കോട്ടയം വടവാതൂർ സെന്റ് തോമാസ് അപ്പോസ്‌തോലിക്ക സെമിനാരിയിൽ ലക്ചറർ, മലങ്കര ബഥനി ഛ ക ഇ സെമിനാരി (കോട്ടയം) യിൽ ലക്ചറർ, നാഷ്ണൽ സർവ്വീസ് സ്‌കീമിന്റെ കോ-ഓർഡിനേറ്റർ, സ്‌കൂൾ ഓഫ് വേദിക്ക സ്റ്റഡീസ് ടടഡട കാലടിയിൽ കോ-ഓർഡിനേറ്റർ, ഓറിയന്റേഷൻ കോഴ്‌സ് ഫോർ സ്‌കൂൾ ടീച്ചർ എന്നിങ്ങനെ വിവിധ തസ്തികകളിൽ സേവനം ചെയ്തിട്ടുണ്ട്.ഫിസിയോളജിയിലും തിയോളജിയിലും പോസ്റ്റ്ഗ്രാജ്യേറ്റ് ഡിഗ്രി കരസ്ഥമാക്കിയ അച്ചൻ ഘകഏഇ (ചഋഠ) ജഒഉ യും കരസ്ഥമാക്കിയിട്ടുണ്ട്. ആർത്താറ്റ് ഹോളിക്രോസ് സ്‌കൂൾ, പൂത്തറക്കൽ എ ഇ ഇ, മുണ്ടത്തിക്കോട് നിർവൃതി ഇടഇ എന്നിവിടങ്ങളിൽ മാനേജരായിട്ടുണ്ട്. വിശുദ്ധനായ ഫ്രാൻസീസ് സേവ്യറും ഫാദർ ഡാമിയനും സ്വന്തം ജീവിതം ഈശോയ്ക്ക് സമർപ്പിച്ചത് അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ പ്രചോദന കാരണങ്ങളായിരുന്നു.അർണോസ് പാതിരി, പി. ടി. കുര്യാക്കോസ് എന്നിവർ തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അറക്കൽ അച്ചൻ പറയുന്നു. സഭയിലെ പിതാക്കന്മാരുടെ ആശീർവാദവും അനുഗ്രഹവും തൃശൂർ രൂപതയിലെ വൈദികരുടെ പിന്തുണയും അച്ചനുണ്ട്.കേന്ദ്രസർക്കാരിന്റെ ഇന്റർനാഷ്ണൽ സ്‌കൂൾ ഫോർ ശ്രീശങ്കരാചാര്യ സ്റ്റഡീസിന്റെ അസിസ്റ്റന്റ് കോ-ഓഡിനേറ്ററായി സേവനം ചെയ്യുന്ന അച്ചൻ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മികച്ച സംസ്‌കൃത പണ്ഡിതന്മാരുടെ ഇടയിൽ സജീവ സാന്നിധ്യമാണ്. ഇന്ത്യയുടെ പ്രാചീന സംസ്‌കാരത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കാൻ സംസ്‌കൃത ഭാഷയുമായുള്ള അടുപ്പം അച്ചനെ സഹായിക്കുന്നു.പള്ളികളുമായി ബന്ധപ്പെട്ട് നാഷ്ണൽ അസ്സസ്സ്‌മെന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ ( ചഅഅഇ ) കേരളത്തിലെ അ ഗ്രേഡ് കിട്ടിയ ഏക യൂണിവേഴ്‌സിറ്റിയിലെ പ്രഫസർ എന്ന നിലയിൽ അച്ചൻ ഏറെ സന്തോഷിക്കുന്നു. സിംലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി രാഷ്ട്രപതി നിവാസിന്റെ മൂന്നു വർഷത്തെ ഫുൾ റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.സഹോദരങ്ങൾ ജോസഫ്, കുരിയാക്കോസ്, ലൂസി, ജെസി.ഇപ്പോൾ അമല നഗർ ചൂരക്കാട്ടുകരയിലാണ് അച്ചൻ താമസിക്കുന്നത്.
ജെ.എസ്. കുന്നംകുളംSource: Sunday Shalom