News >> പാപ്പാ വയോധികരും രോഗികളുമായ വൈദികരെ സന്ദര്‍ശിച്ചു


ഫ്രാന്‍സീസ് പാപ്പാ വയോധികരും രോഗികളുമായ വൈദികരെ വെള്ളിയാഴ്ച(17/06/16) സന്ദര്‍ശിച്ചു.

     കാരുണ്യജൂബിലിവര്‍ഷ പശ്ചാത്തലത്തില്‍ കരു​ണയുടെ വെള്ളിയാഴ്ച എന്ന പേരില്‍ സഹാനഭൂതിയുടെ അടയാളമെന്നോണം ചിലവെള്ളിയാഴ്ചകളില്‍ പാപ്പാ നടത്തുന്ന പ്രത്യേക സന്ദര്‍ശനങ്ങളു‌ടെ ഭാഗമായിരുന്നു ഇത്.

     റോമിലെ തന്നെ മോന്തെ താബോര്‍, കാസ സാന്‍ ഗയെത്താനൊ എന്നീ രണ്ടു ഭവനങ്ങളിലുള്ള വൃദ്ധവൈദികരെയാണ് പാപ്പാ സന്ദര്‍ശിച്ചത്.

       ഇരു ഭവനങ്ങളിലും പാപ്പാ വൃദ്ധരും രോഗികളുമായ വൈദികരുമൊത്തു പ്രാര്‍ത്ഥിക്കുകയും അവരെ ശ്രവിക്കുകയും അവര്‍ക്ക് സ്നേഹസാന്ദ്രമായ വാക്കുകളും സാമീപ്യവും സാന്ത്വനവും പ്രചോദനവും പകരുകയും ചെയ്തു.

    കാരുണ്യ ജൂബിലി വര്‍ഷത്തില്‍ പാപ്പാ നടത്തിയ ഇത്തരം സന്ദര്‍ശനങ്ങളില്‍ ആറാമത്തേതായിരുന്നു ഇക്കഴിഞ്ഞത്.

Source: Vatican Radio