News >> കെസിബിസി പ്രഫഷണല്‍ നാടകമത്സരം 17 മുതല്‍ പിഒസിയില്‍
കൊച്ചി: 28-ാമത് അഖില കേരള സാമൂഹിക സംഗീത നാടകമത്സരം 17 മുതല്‍ 27 വരെ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ നടക്കും. ധാര്‍മിക മൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന മത്സരത്തിലേക്കുള്ള നാടകങ്ങള്‍ കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷനായുള്ള സമിതിയാണു തെരഞ്ഞെടുത്തത്.
ദിവസവും വൈകുന്നേരം ആറിന് നാടകം തുടങ്ങും. തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍ അരങ്ങേറുന്നത് ഈ ക്രമത്തിലാണ്:
- തിരുവനന്തപുരം എയ്ഞ്ചല്‍ കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന 'ഇസ്രയേലിന്റെ വീരപുത്രന്‍' (ബൈബിള്‍) 17ന്,
- കൊല്ലം ആവിഷ്കാരയുടെ 'കുഴിയാനകള്‍' 18ന്,
- ചങ്ങനാശേരി സൌരഭ്യസുരഭിയുടെ 'ഭൂതത്താന്‍കെട്ടിലെ ഭൂതം' 19ന്,
- തിരുവനന്തപുരം മലയാളനാടകവേദിയുടെ 'നാരങ്ങാമിട്ടായി' 20ന്,
- തൃശൂര്‍ ഗുരുവായൂര്‍ ബന്ധുരയുടെ 'വിധിപറയുംമുന്‍പേ' 21ന്,
- കാഞ്ഞിരപ്പള്ളി അമലയുടെ 'നീതിസാഗരം' 22ന്,
- തൃശൂര്‍ നവധാര കമ്യൂണിക്കേഷന്‍സിന്റെ 'കഥപറയുന്ന വീട്' 23ന്,
- കൊച്ചിന്‍ കേളിയുടെ 'അരുത് ഇത് പുഴയാണ്' 24ന്,
- തിരുവനന്തപുരം അക്ഷരകലയുടെ 'സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ' 25ന്,
- പാലാ കമ്യൂണിക്കേഷന്‍സിന്റെ 'അച്ഛനായിരുന്നു ശരി' 26ന്,
- കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന 'സുഗന്ധവ്യാപാരി' 27ന്.
Source: Deepika