News >> തമിഴ്‌നാട്ടിൽ ക്രൈസ്തവരുടെ എണ്ണത്തിൽ വർധന
ചെന്നൈ: തമിഴ്‌നാട്ടിൽ മുസ്ലീം സമുദായങ്ങളെക്കാൾ കൂടുതൽ ക്രൈസ്തവരുണ്ടെന്ന് ജനസംഖ്യാ സർവേ റിപ്പോർട്ട്. 2011-ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിൽ ഏകദേശം 45 ലക്ഷത്തോളം ക്രൈസ്തവർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുസ്ലീമുകൽ 41 ലക്ഷത്തോളമാണ്. ഇന്ത്യയിലെ ക്രൈസ്തവരിൽ 15 ശതമാനത്തോളം ക്രൈസ്തവർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ്. എന്നാൽ കേരളവുമായി താരതമ്യപ്പെടുത്തിയാൽ തമിഴ്‌നാടിന് രണ്ടാം സ്ഥാനമാണുള്ളത്. കേരളത്തിൽ ക്രൈസ്തവരുടെ എണ്ണം 61 ലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു. 1951-ൽ തമിഴ്‌നാട്ടിൽ ക്രൈസ്തവർ, തമിഴ്‌നാട് ജനസംഖ്യയിൽ 4.7 ശതമാനമായിരുന്നത് 2011-ൽ 6.12 ശതമാനമായി ഉയർന്നു.തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ളത് കന്യാകുമാരി ജില്ലയിലാണ്. ഇവിടുത്തെ ജനസംഖ്യയിൽ 49.6 ശതമാനംപേർ ക്രൈസ്തവരാണ്. ക്രൈസ്തവർ കൂടുതലുള്ള മറ്റു ജില്ലകൾ ചെന്നൈ, കോയമ്പത്തൂർ, നീലഗിരിസ്, തഞ്ചാവൂർ, ട്രിച്ചി, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം, തിരുനൽവേലി, തൂത്തുക്കുടി എന്നിവയാണ്.Source: Sunday Shalom ( Edited)