News >> ഒരു കുട്ടി ഒരു രൂപ ഒരു ഞായർ ഒരു വീട്
കോട്ടപ്പുറം: കാരുണ്യവർഷത്തോടനുബന്ധിച്ച് കോട്ടപ്പുറം മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന കാരുണ്യഭവനത്തിന്റെ ഫണ്ട് ശേഖരണാർത്ഥം 'ഒരു കുട്ടി ഒരു രൂപ ഒരു ഞായർ ഒരു വീട്' പദ്ധതി സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. മതബോധന യൂണിറ്റ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലക്‌സി സി.റ്റി.സി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം കത്തീഡ്രൽ വികാരി ഫാ. ജോഷി മുട്ടിക്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജാപ്‌സൺ കാട്ടുപറമ്പിൽ, മതബോധന യൂണിറ്റ് വൈസ് പ്രസിഡന്റ് സാലി ഫ്രാൻസിസ്, സെക്രട്ടറി ലിസി ജോർജ് എന്നിവർ പ്രസംഗിച്ചു.
Source: Sunday Shalom