News >> ദേവാലയങ്ങള്‍ക്കു സംരക്ഷണം നല്‍കുന്നുണ്െടന്നു കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ദേവാലയങ്ങള്‍ക്കും ക്രിസ്തീയസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ പോലീസ് വേണ്ടതെല്ലാം ചെയ്യുന്നുണ്െടന്നു കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ചീഫ് ജസ്റീസുമാരായ ജി.രോഹിണി, ജയന്ത്നാഥ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണു വിശദീകരണം നല്‍കിയത്. ക്രൈസ്തവരുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണു കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മന്ത്രാലയവും പോലീസും സംയുക്തമായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദേവാലയങ്ങളുടെ സ്ഥിതി സുരക്ഷിതമാണെന്നു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ക്ഷേത്രങ്ങള്‍ക്കെതിരേ നൂറ്റിയാറും മസ്ജിദുകള്‍ക്കെതിരേ രണ്ടും ഗുരുദ്വാരകള്‍ക്കു നേരേ പത്തും ആക്രമണങ്ങള്‍ ഉണ്ടായി. എന്നാല്‍, ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരേ അഞ്ചു അക്രമണങ്ങളാണു നടന്നതെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സോണി കോടതിയില്‍ ബോധിപ്പിച്ചു. എല്ലാ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സുരക്ഷ നല്‍കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും കര്‍ശന നിരീക്ഷണം നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്െടന്നും പോലീസ് പറഞ്ഞു.
Source: Deepika