News >> ഓര്‍ത്തഡോക്സ് സൂനഹദോസിന് പാപ്പാ ഫ്രാന്‍സിസിന്‍റെ ആശംസകള്‍
ഗ്രീസിലെ ക്രീറ്റില്‍ സംഗമിച്ചിരിക്കുന്ന ഓര്‍ത്തഡോക്സ് സഹോദരങ്ങളുടെ വിശുദ്ധവും ശ്രേഷ്ഠവുമായ സൂനഹദോസിനെ പ്രാര്‍ത്ഥനിയോടെ അനുഗമിക്കാം! ഇങ്ങനെയായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ ആശംസ. @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത ട്വിറ്ററിലൂടെയാണ് ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ സമ്മേളിച്ചിരിക്കുന്ന ക്രൈസ്തവ കൂട്ടായ്മയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നത്.ക്രിസ്തുവര്‍ഷം 787-നുശേഷം ഭിന്നിപ്പുകള്‍മൂലം സംഗമിക്കാന്‍ സാധിക്കാതിരുന്ന ഓര്‍ത്തഡോക്സ് സഭകളാണ് ചരിത്രസംഗമത്തിന് മുതിര്‍ന്നിരിക്കുന്നത്. ജൂണ്‍ 19-ാം തിയതി ഞായറാഴ്ച ആരംഭിച്ച സൂനഹദോസ് ജൂണ്‍ 29-ാം തിയതിവരെ നീണ്ടുനില്ക്കും. കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കോണ്‍സ്റ്റാന്‍റിനോപിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനാണ് സിനഡിന്‍റെ ആത്മീയ നേതൃത്വം. 'സമസ്ഥാനികരില്‍ പ്രഥമനാ'യി മാത്രം (the first among the equals) വിശേഷിപ്പിക്കാറുള്ള പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സഭകളുടെ ഐക്യത്തിന്‍റെ പ്രയോക്താവാണ്.14 ദേശീയ സഭകളും അവയുടെ സ്വതന്ത്രനേതാക്കളുടെയും സഖ്യമാണ് ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടായ്മ എന്നു പറയുന്നത്. അതില്‍ പാത്രിയര്‍ക്കിസ് കിറില്‍ പ്രഥമന്‍റെ നേതൃത്വത്തിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും, ബള്‍ഗേറിയ, ജോര്‍ജിയ, അന്ത്യോക്യാ എന്നിവിടങ്ങളിലെ സഭകളും ആശയപരമായ വിയോജിപ്പുകള്‍മൂലം സിനഡില്‍ പങ്കെടുക്കാതെ ഇത്തവണയും മാറിനില്ക്കുകയാണ്.അകന്നിരിക്കുന്ന ഓര്‍ത്തഡോക്സ് സഭാകണ്ണികള്‍ അടുപ്പിക്കുവാനും ലോകത്ത് 30 ലക്ഷത്തോളം വരുന്ന ക്രൈസ്തവകൂട്ടായ്മയെ ഒന്നിപ്പിക്കാനുമുള്ള കാല്‍വയ്പാണിതെന്ന പ്രത്യാശയോടെയാണ് സിനഡന്‍റെ അഭ്യൂദയകാംക്ഷികള്‍ അതിനെ കാണുന്നത്.Given below are the original text of the
tweet of Pope Francis in English : Let us join in prayer with our Orthodox brothers and sisters for the Holy and Great Council of the Orthodox Church opening today in Crete.Source: Vatican Radio