News >> ബനഡിക്ട് മാർപാപ്പയുടെ ജീവിതം നൽകുന്ന പാഠത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ


വത്തിക്കാൻ സിറ്റി: ബനഡിക്ട് 16ാമൻ മാർപാപ്പയുടെ പ്രാർത്ഥനാ ജീവിതം 'മുട്ടിൻമേൽ നിന്നുകൊണ്ടുള്ള ദൈവശാസ്ത്ര'ത്തെക്കുറിച്ച് വലിയൊരു പാഠമാണ് നൽകുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. വൈദികവൃത്തിയെക്കുറിച്ചുള്ള ബനഡിക്ട് പാപ്പയുടെ ലേഖനങ്ങളുടെ സമാഹാരം പുസത്ക രൂപത്തിലാക്കിയതിന്റെ ആമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം കുറിച്ചിരിക്കുന്നത്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ പുറത്തിറക്കാനിരിക്കുന്ന പുസ്തകങ്ങളുടെ പരമ്പരയിൽ ഉൾപ്പെടുന്ന ഈ പുസ്തകം ഇഗ്നേഷ്യൻ പ്രസാണ് പുറത്തിറക്കുന്നത്.

ഒരോ തവണയും ജോസഫ് റാറ്റ്‌സിംഗറിന്റെ/ ബനഡിക്ട് 16ാന്റെ ലേഖനങ്ങൾ വായിക്കുമ്പോഴും മുട്ടിൻമേൽ നിന്നുള്ള ദൈവശാസ്ത്രമാണദ്ദേഹം ചെയ്യുന്നതെന്നും ചെയ്തിട്ടുള്ളതെന്നും തനിക്ക് കൂടുതൽ വ്യക്തമാകുന്നതായി ഫ്രാൻസിസ് മാർപാപ്പ എഴുതുന്നു. വലിയൊരു ദൈവശാസ്ത്രജ്ഞനെന്നതിലുപരിയായി അദ്ദേഹം വിശ്വാസത്തിന്റെ അധ്യാപകനാണ്. യഥാർത്ഥത്തിലുള്ള വിശ്വസി, വിശുദ്ധിയുടെ ആൾരൂപം, സമാധാനത്തിന്റെ മനുഷ്യൻ, ദൈവത്തിൽ നിന്നുള്ളവൻ...

ഈ പ്രാർത്ഥനാ ജീവതവും യേശുവുമായുള്ള ബന്ധവുമാണ് വൈദികജീവിതത്തിന്റെ ഹൃദയമെന്ന് ഫ്രാൻസിസ് പാപ്പ തുടരുന്നു. ഇതു കൂടാതെതയുള്ള സംഘടനാപാടവും ബുദ്ധിവൈഭവും ഉപയോഗശൂന്യമാണ്. എല്ലാ നിമിഷവും തന്റെ പ്രിയനെക്കുറിച്ച് ചിന്തിക്കുന്ന പ്രണയിനിയെപ്പോലെ ബനഡിക്ട് പാപ്പായുടെ ജീവിതം ദൈവത്തിൽ ചൂഴ്ന്നു കിടക്കുകയാണ്.;ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.

Source: Sunday Shalom