News >> ഇഗ്നാത്തിയോസ് അപ്രേം ബാവാക്കെതിരായ ചാവേറാക്രമണം പശ്‌മേഷ്യയിൽ സംഘർഷമുണ്ടാക്കാൻ
അബുദാബി: സിറിയൻ ഓർത്തഡോക്‌സ് സഭാതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായ്ക്ക് നേരെയുണ്ടായ ചാവേറാക്രമണം പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കാനും ലോകശ്രദ്ധ പിടിച്ചെടുക്കാനുമെന്ന് നിഗമനം.
![201626635](http://www.sundayshalom.com/wp-content/uploads/2016/06/201626635-300x171.jpg)
ഡമാസ്‌കസിലെ ബാവായുടെ ആസ്ഥാനത്തുനിന്ന് 800 കിലോമീറ്റർ അകലെവച്ചാണ് ചാവേറാക്രമണമുണ്ടായത്. സിറിയയിലെ ഖാമിഷ്‌ലിയിലുണ്ടായ അക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് ബാവ രക്ഷപ്പെട്ടത്. സംഭവത്തിൽ പരിശുദ്ധ ബാവയുടെ പ്രത്യേക സുരക്ഷാസേനയായ 'സുതുറോ'യിലെ ഒരംഗവും ചാവേറായി വൈദികവേഷത്തിൽ എത്തിയ ഒരാളും തൽസമയം കൊല്ലപ്പെട്ടു. വൈദികവേഷത്തിലെത്തി പരിശുദ്ധ ബാവായ്ക്കരികിലെത്തുകയും ചാവേറായി ബോംബ് പൊട്ടിച്ച് ബാവായെ അപായപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. പക്ഷേ, സുരക്ഷാവിഭാഗം ഇയാളെ തടഞ്ഞു നിർത്തുകയും ബാവായുടെ സമീപത്തെത്താതെ സുരക്ഷയൊരുക്കുകയും ചെയ്തു. സംഭവം നടന്ന സിറിയായിലെ ഖ്യാതി ബാവായുടെ ജന്മസ്ഥലം കൂടിയാണ്. ക്രൈ സ്തവരുടെ ശക്തികേന്ദ്രമാണിവിടം. ഇപ്പോഴത്തെ ജനാധിപത്യസർക്കാരിനെ ശക്തമായി പിന്തുണയ്ക്കുന്നവരാണിവർ. അതുമൂലം ഐ.എസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾക്ക് ക്രൈസ്തവ വിരോധം കൂടുതലാണ്.ഖിമിഷിലിയിലെ ഖ്യാതിയിൽ 1915-ൽ നടന്ന സൈഫോ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി നടത്തിയ പ്രാർത്ഥനാചടങ്ങിനിടെയായിരുന്നു ഭീകരാക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ബാവ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ശരീരത്തിൽ ബോംബ് ഘടിപ്പിച്ചാണ് ചാവേർ ചടങ്ങ് നടക്കുന്നിടത്തെത്താൻ ശ്രമിച്ചത്. വൈദികവേഷത്തിലാകുമ്പോൾ വലിയ പരിശോധന ഉണ്ടാവില്ലെന്നാണ് ധാരണ. കുർദ് സേനയുമായി സഹകരിച്ച് ബാവാ തിരുമേനിക്ക് സുരക്ഷയൊരുക്കുന്ന സുതുറോ അംഗങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ചവരാണ്.2014 മെയ് 29-നാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ ബാവ സഭയുടെ 123-ാമത്തെ പാത്രിയാർക്കീസായി സ്ഥാനമേറ്റത്. യാക്കോബായ സഭാതലവൻ മാർ തോമസ് പ്രഥമൻ കാതോലിക്ക ബാവയുൾപ്പെടെ കേരളത്തിൽനിന്നുള്ള ധാരാളം സഭാപിതാക്കന്മാർ പങ്കെടുത്തിരുന്നു.1915-ൽ ഓട്ടോമൻ തുർക്കികൾ നടത്തിയ ഭീകരമായ വംശഹത്യയെയാണ് 'സെയ് ഫോ' കൂട്ടക്കൊലയെന്ന് അറിയപ്പെടുന്നത്. അക്കാലത്ത് രണ്ടരലക്ഷം ക്രൈസ്തവർ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്.
പശ്ചിമേഷ്യയിൽ ഉൾപ്പെടെ ക്രൈസ്തവർക്കെതിരായുള്ള ഭീകരാക്രമണങ്ങളും മനുഷ്യക്കുരുതിയും ഐ.എസ് ഭീകരവാദികൾക്കെതിരായ പശ്ചാത്യരാജ്യങ്ങളുടെ ചെറുത്തുനിൽപ് ഭീകരരെ രോഷം കൊള്ളിക്കുന്നതാണ്. ഇത്തരം രോഷം പല വിധത്തിൽ ക്രൈസ്തവർക്കെതിരായി പ്രകടിപ്പിക്കുകയാണെന്ന് ഗൾഫിൽ ശുശ്രൂഷ ചെയ്യുന്ന മലയാളി യാക്കോബായ സഭാവൈദികൻ ഫാ. ജോർജ് പെരുമ്പട്ടേത്ത് സൺഡേശാലോമിനോട് പറഞ്ഞു.പാത്രിയർക്കിസ് ബാവായെപ്പോലുള്ള സഭയുടെ ഉന്നത സ്ഥാനത്തുള്ളവരെ അപായപ്പെടുത്തുകവഴി, വിശ്വാസികളിൽ ഭീതി വളർത്താനും ഭീകരർക്കെതിരായ സഭകളുടെ നിലപാടുകളെ ദുർബലപ്പെടുത്തുവാനും വേണ്ടിയാണ്.പക്ഷേ, പ്രാർത്ഥനയിലും ഉറച്ച ദൈവവിശ്വാസത്തിലും ക്രൈസ്തവ ബോധ്യങ്ങളിലും അടിയുറച്ച വിശ്വാസികൾ പതറുകയില്ല. രക്തസാക്ഷികളുടെ സ്മരണ അവർക്ക് പ്രത്യാശ നൽകുന്നു. ക്രൈസ്തവർ എല്ലാം ഒന്നുതന്നെ. സിറിയയിൽ ഇപ്പോഴും സ്ഥിതി ശാന്തമായിട്ടില്ല. ക്രൈസ്തവർക്കെതിരായ ഭീകരാന്തരീക്ഷ ഭീഷണി ഇപ്പോഴുമുണ്ട്.പാത്രിയർക്കിസ് ബാവായെപ്പോലെ സഭയുടെ ഉന്നതസ്ഥാനത്തുള്ളവരെ അപായപ്പെടുത്തുകവഴി വിശ്വാസികളിൽ ഭീതി വളർത്താനും ഭീകരർക്കെതിരായ നിലപാടുകൾ ദുർബലപ്പെടുത്തുവാനും കഴിയുമെന്ന ധാരണയാണ് അവർക്കുള്ളത്; ഫാ. ജോർജ് അഭിപ്രായപ്പെട്ടു. പ്രാർത്ഥനയിൽ ഉറച്ച വിശ്വാസവും ബോധ്യങ്ങളുമുള്ള ക്രൈസ്തവർ പതറുകയോ നിരാശപ്പെടുകയോ ഇല്ല. ജീവൻ ബലി കഴിച്ചും വിശ്വാസം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്. ആഗോള ക്രൈസ്തവലോകം ഇവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരാണ്; ഫാ. ജോർജ് പെരുമ്പട്ടയത്ത് പറഞ്ഞു. സമീപ രാജ്യങ്ങളിലുള്ള വൈദികർ ഉൾപ്പെടെയുള്ള ക്രൈസ്തവ സഭാ വിശ്വാസികൾ അക്രമത്തെ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്; ഫാ. ജോർജ് അറിയിച്ചു.