News >> പാപ്പാ മാതൃസന്നിധിയില്‍


അര്‍മേനിയയിലെ അപ്പസ്തോലികസന്ദര്‍ശനത്തോടനുബന്ധിച്ച് അനുഗ്രഹം തേടി ഫ്രാന്‍സീസ് പാപ്പാ, റോമന്‍ ജനതയുടെ സംരക്ഷക എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന, പരിശുദ്ധകന്യകാമറിയത്തിന്‍റെ പവിത്രസന്നിധാനത്തില്‍ എത്തി.

     അപ്പസ്തോലിക യാത്ര ആരംഭിക്കുന്നതിനു മുമ്പ് റോമിലെ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ ഈ പരിശുദ്ധ മറിയത്തിന്‍റെ തിരുച്ചിത്ര സവിധത്തില്‍ പുഷ്പമഞ്ജരി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന പതിവനുസരിച്ച് പാപ്പാ തന്‍റെ അര്‍മേനിയന്‍ യാത്രയുടെ തലേന്ന്, വ്യാഴാഴ്ച വൈകുന്നേരമാണ് അവിടെ എത്തിയത്.

     അര്‍മേനിയയുടെ ദേശീയ പതാകയുടെ ചുവപ്പ് നീല കാവി വര്‍ണ്ണങ്ങളിലുള്ളതായിരുന്ന പാപ്പാ സമര്‍പ്പിച്ച പൂക്കള്‍.

     റോമന്‍ ജനതയുടെ സംരക്ഷകയായ നഥയുടെ സന്നിധാനത്തില്‍ എത്തിയ പാപ്പാ പുഷ്പമഞ്ജരി സമര്‍പ്പിച്ച് അല്പസമയം പ്രാര്‍ത്ഥിച്ചു.

പിരശുദ്ധസിംഹാസനത്തിന്‍റെ വക്താവ്, ഈശോസഭാവൈദികന്‍ ഫദറീക്കൊ ലൊംബാര്‍ദി ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തിയാതാണിത്.

Source: Vatican Radio