News >> ബുറുന്ദിയുടെ രക്ഷയക്കുള്ള മാര്‍ഗ്ഗങ്ങള്‍ :സത്യവും നീതിയും
ആഫ്രിക്കന്‍ നാടായ ബുറുന്ദിയുടെ രക്ഷയക്കുള്ള മാര്‍ഗ്ഗങ്ങള്‍ സത്യവും നീതിയുമാണെന്ന് അന്നാട്ടിലെ മെത്രാന്മാര്‍. രാഷ്ട്രീയസാമൂഹ്യ പ്രതിസന്ധിയുടെ പിടിയിലമര്‍ന്നിരിക്കുന്ന ബുറുന്ദിയില്‍ പുനരാംരഭിച്ചിരിക്കുന്ന സംഭാഷണ പ്രക്രിയയ്ക്ക് പ്രചോദനം പകര്‍ന്നുകൊണ്ടു പുറപ്പെടുവിച്ച ഒരു സന്ദേശത്തിലാണ് ദേശീയ മെത്രാന്മാരുടെ ഈ പ്രസ്താവനയുള്ളത്. അന്നാടിന്‍റെ ഭാവി ശോഭനമാക്കിത്തീര്‍ക്കുന്നതിനുള്ള എക മാര്‍ഗ്ഗം സംഭാഷണമാണെന്നും നാടിനെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം സത്യവും നീതിയുമാണെന്നും ദേശീയ കത്തോലിക്കാസഭാദ്ധ്യക്ഷന്മാര്‍ വ്യക്തമാക്കുന്നു.Source: Vatican Radio