News >> മനുഷ്യാവകാശസംരക്ഷണം വ്യവസായ മേഖലകളില്‍
ദേശീയ അന്താരാഷ്ട്രതലങ്ങളിലുള്ള വ്യവസായ സംരംഭങ്ങള്‍ മനുഷ്യജീവിതത്തിന്‍റെ വിവിധ മാനങ്ങളെ സ്വാധീനിക്കുന്ന പശ്ചാത്തലത്തില്‍ മനുഷ്യന്‍റെ മൗലികാവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിന് ഈ മേഖലയില്‍ കാര്യക്ഷമമായ നിയന്ത്രണം ഉറപ്പുവരുത്തുന്നതിന്‍റെ ഉത്തരവാദിത്വം അന്താരാഷ്ട്ര നിയമവ്യവസ്ഥതി ഏറ്റെടുക്കേണ്ടതിന്‍റെ ആവശ്യകത പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച് ചൂണ്ടിക്കാട്ടുന്നു. സ്വിറ്റ്സര്‍ലണ്ടിലെ ജനീവാ പട്ടണട്ടില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ജനീവയിലുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ വ്യാഴാഴ്ച (23/06/16) വ്യവസായസംരംഭങ്ങളും മനുഷ്യാവകാശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. സുപ്രധാനമായതെന്തൊ അതിനെ ആപേക്ഷികവല്‍ക്കരിക്കുകയും പണത്തെ ഉച്ചകോടിയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന പ്രവണതയുള്ളതായ ഒരു ബലതന്ത്രത്തെ ചെറുക്കുന്നതിന് മനുഷ്യവ്യക്തിയെ അവന്‍റെ അല്ലെങ്കില്‍ അവളുടെ ഔന്നത്യത്തോടു കൂടി കേന്ദ്രസ്ഥാനത്തു വയ്ക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച് പറഞ്ഞു.Source: Vatican Radio