News >> ആശാകിരണം കാന്‍സര്‍ സുരക്ഷാപദ്ധതി ഭാരതത്തിനു മാതൃക: മാര്‍ ആലഞ്ചേരി
കൊച്ചി: സിബിസിഐയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ കാരിത്താസ് ഇന്ത്യ ആവിഷ്കരിച്ചു നടപ്പാക്കുന്ന "ആശാകിരണം കാന്‍ സര്‍ സുരക്ഷാ പദ്ധതി" ആരോഗ്യ, സാമൂഹ്യരംഗങ്ങളില്‍ ഭാരതത്തിനു മുഴുവന്‍ മാതൃകയാണെന്നു സീ റോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആ ലഞ്ചേരി പറഞ്ഞു. ആശാകിരണം പദ്ധതിയുടെ സമര്‍പ്പണ സമ്മേളങ നവും സന്നദ്ധ സംഗമവും കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാരിത്താസ് ഇന്ത്യയുടെ ആശാകിരണം പോലുള്ള സാമൂഹ്യ സംരംഭങ്ങള്‍ക്കു പിന്തുണയും സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. കാന്‍സര്‍ രോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിന്റെ പ്രതിരോധത്തിനും ബോധവത്ക രണത്തിനും സന്നദ്ധസംഘടനകള്‍ക്കൊപ്പം പൊതുസമൂഹവും മുന്നി ട്ടിറങ്ങേണ്ടതുണ്ട്. മധ്യകേരള ത്തിലെ ഏഴു രൂപതകളും സഭാ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി സഹകരിക്കുന്ന ആശാകിരണം പദ്ധതി ആരോഗ്യരംഗത്തു നല്ല ഫ ലങ്ങള്‍ ഉളവാക്കുമെന്നും കര്‍ദി നാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
ആശാകിരണം പദ്ധതിയുടെ സമര്‍പ്പണം മുഖ്യമന്ത്രി
ഉമ്മന്‍ ചാ ണ്ടി നിര്‍വഹിച്ചു. ആശാകിരണം ഉള്‍പ്പെടെ കാന്‍സര്‍ പ്രതിരോധത്തി നുള്ള പദ്ധതികള്‍ക്കു സര്‍ക്കാരി ന്റെ പിന്തുണയുണ്ടാകുമെന്ന് അ ദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ "സുകൃതം" പദ്ധതിപ്രകാരം നിലവില്‍ സംസ്ഥാനത്തെ ഏഴ് ആശുപത്രികളിലുണ്ടായിരുന്ന സൌജന്യ ചികി ത്സാ സൌകര്യം എല്ലാ ജനറല്‍, ജില്ലാ ആശുപത്രികളിലും ലഭ്യ മാക്കും. ഈ ആശുപത്രികളില്‍ കൂ ടുതല്‍ സൌകര്യങ്ങളും മികച്ച ഡോ ക്ടര്‍മാരുടെ സേവനവും ഏര്‍പ്പെടു ത്തും. കാന്‍സര്‍ ആരോഗ്യപ്രശ് നമെന്നതിനൊപ്പം സാമൂഹ്യപ്ര ശ്നം കൂടിയാണ്. രോഗികളെ സഹായിക്കാനും മറ്റുള്ളവരുടെ വേദനകള്‍ കണ്ട് സാന്ത്വനമാകാനും ഇന്നു നിരവധി പേര്‍ മുന്നോട്ടുവരുന്നതു പ്രതീക്ഷാവഹമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
'കാന്‍സര്‍ തിരിച്ചറിഞ്ഞു തിരിച്ചുവരാം' എന്ന ആപ്തവാക്യവുമായി തുടങ്ങുന്ന ആശാകിരണം പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി മു ഖ്യമന്ത്രി പ്രകാശനംചെയ്തു.
വരാപ്പുഴ ആര്‍ച്ച്ബിഷപ്
ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷതവഹിച്ചു. ഭാരതസഭയുടെ സാമൂഹ്യപ്രതിബദ്ധതയുടെ പ്രതീകമാണു കാരിത്താസ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി കാരിത്താസ് ഇന്ത്യ തയാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കെ. ബാബുവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഹൈബി ഈഡന്‍ എംഎല്‍എയും നിര്‍വഹിച്ചു. കാരിത്താസ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഫ്രഡറിക് ഡിസൂസ മുഖ്യപ്രഭാഷണവും അസിസ്റന്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ മൂഞ്ഞേലി പദ്ധതി വിശദീകരണവും നടത്തി.
ബിഷപ്പുമാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്,
മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ.സാബു നെടുനിലത്ത്, കൊച്ചിന്‍ ഷിപ്യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ്, കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന്‍, ഡോ. ജി. മോഹന്‍, ഡോ. യാമിനി കൃഷ്ണന്‍, സൌത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ റാണി സഖറിയ, രൂപ ജോര്‍ജ്, സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, കിഡ്സ് ഡയറക്ടര്‍ റവ.ഡോ. നിക്സണ്‍ കാട്ടാശേരി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി നടത്തിയ സെമിനാര്‍ ഡോ.വി.പി. ഗംഗാധരന്‍ നയിച്ചു.
കാന്‍സര്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനും നിയന്ത്രണ വിധേയമാക്കാനും ബോധവത്കരണം നടത്താനുമാണു ആശാകിരണം പദ്ധതി ലക്ഷ്യമിടുന്നത്.
Source: Deepika