News >> ഏകീകൃത സിവിൽ കോഡ് സ്വാഗതാർഹം:സീറോ മലബാർ സഭ


കൊച്ചി: മതങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യങ്ങളെ ഹനിക്കാത്ത തരത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുത്തുന്നത് സ്വാഗതാർഹമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും പാരമ്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും നിലനിർത്തിക്കൊണ്ടു തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാണു സർക്കാർ ശ്രദ്ധിക്കേണ്ടത്. ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും കർദിനാൾ വ്യക്തമാക്കി.

Source: Sunday Shalom