News >> ഏകീകൃത സിവിൽകോഡിൽ ആശങ്കവേണോ?
വ്യത്യസ്ത മതവിഭാഗങ്ങൾ പാർക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഓരോ പൗരനും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും മതാനുഷ്ഠാനങ്ങൾ നടത്താനും അത് പ്രചരിപ്പിക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. ഓരോ മതത്തിനും അതിന്റേതാ
![201610319](http://www.sundayshalom.com/wp-content/uploads/2016/07/201610319.jpg)
യ നിയമങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. തന്മൂലം ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ നിയമങ്ങൾ എല്ലാവരുടെയും നിയമമാകുന്നത് തെറ്റാണ്. ഓരോ മനുഷ്യനും അവൻ അംഗമായിരിക്കുന്ന മതത്തിന്റെ നിയമങ്ങളും ആചാരങ്ങളും പിൻതുടരുന്നതിന് ഭരണകൂടം തടസം സൃഷ്ടിക്കുവാൻ പാടില്ല എന്നാണ് തന്റെ തുറന്ന അഭിപ്രായമെന്ന് സീറോ മലബാർ സഭയുടെ ഉന്നത കോടതിയായ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബൂണലിന്റെ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേൽ സൺഡേശാലോമിനോട് പറഞ്ഞു.
? എന്തുകൊണ്ട് മതന്യൂനപക്ഷങ്ങൾക്ക് ഏകീകൃത സിവിൽ നിയമങ്ങൾ ഉണ്ടാകുന്നതിൽ ആശങ്ക.യൂണിഫോം സിവിൽ കോഡിനെ അനുകൂലിക്കുന്നവർക്ക് പ്രതീക്ഷയും പ്രതികൂലിക്കുന്നവർക്ക് ആശങ്കയും ഉണ്ടാക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ളത്. ആരുടെയും മതജീവിതത്തെയും വൃണപ്പെടുത്താതെയും അവഹേളിക്കാതെയും ഇത്തരം കാര്യങ്ങളിൽ ഉചിതമായ ഒരു തീരുമാനത്തിൽ എത്താൻ ഭരണകൂടത്തെ പ്രേരിപ്പിക്കേണ്ടത് പക്വമതികളായ ജനമാണ്. ഭരണഘടനാ നിർമാണ അവസരത്തിൽത്തന്നെ ഏറെ തർക്കങ്ങളും വാദപ്രദിവാദങ്ങളുംമൂലം സമവായത്തിൽ എത്താൻ ആവാത്തതുകൊണ്ടായിരുന്നു ഭരണഘടനയുടെ നിർദേശക തത്വങ്ങളുടെ അനുഛേദത്തിൽ മാത്രം ഇക്കാര്യം ഉൾപ്പെടുത്തിയത്.സ്വതന്ത്ര ഇന്ത്യയുടെ പല ഘട്ടങ്ങളിലും രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് യൂണിഫോം സിവിൽകോഡ് വഴിതെളിച്ചിട്ടുണ്ട്.
? വ്യക്തിനിയമങ്ങൾ പൊതു സിവിൽ നിയമത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്.വിവാഹം, വിവാഹബന്ധം വേർപെടുത്തൽ, പിൻതുടർച്ച അവകാശം, ജീവനാംശം തുടങ്ങിയ വ്യക്തികളെ ബാധിക്കുന്ന വിഷയങ്ങൾ രാജ്യത്തിന്റെ പൊതുനിയമത്തിന്റെ ഭാഗമാക്കുക അപലഷണീയമാണ്. എന്നാൽ രാജ്യത്തിന്റെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളും ആചാരാനുഷ്ഠാനക്രമങ്ങളും കണക്കിലെടുത്ത് അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ ഏകീകൃത സിവിൽ നിയമത്തിലേക്ക് എത്തിച്ചേരാൻ സാധിക്കൂ.രാജ്യത്തെ എല്ലാ മതവിഭാഗങ്ങൾക്കും നൂറുകണക്കിന് വരുന്ന ഹിന്ദു സമുദായവിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ കുടുംബനിയമം കൊണ്ടുവരുവാൻ സർക്കാർ ആത്മാർത്ഥമായും ഗൗരവുമായി ആഗ്രഹിക്കുന്നുണ്ടോയെന്ന് സംശയമാണ്.
(തയ്യാറാക്കിയത്: സാബു ജോസ്)Source: Sunday Shalom