News >> യുവാവിന്‍റെ മരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാന്ത്വനമായെത്തി


മുങ്ങി മരിച്ച അമേരിക്കന്‍ യുവാവിന്‍റെ മാതാപിതാക്കള്‍ക്ക് പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച സാന്ത്വനമായി.

ജൂലൈ 5-ാം തിയതി രാത്രി, റോമിലെ ടൈബര്‍ നദിയില്‍ ത്രസ്തേവര ഭാഗത്താണ് അമേരിക്കന്‍ യുവാവ്, ബ്യൂ സോളമന്‍ മുങ്ങി മരിച്ചത്.  വിവരമറിഞ്ഞ് ജൂലൈ 6, ബുധനാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് സോളമന്‍റെ മാതാപിതാക്കളെ നേരില്‍ക്കാണുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.  സോളമന്‍റെ അപകടമരണത്തില്‍ അതിയായ ദുഃഖം അറിയിച്ച പാപ്പാ, അവരെ ആശീര്‍വ്വദിക്കുകയും പ്രാര്‍ത്ഥന നേരുകയുംചെയ്തു.

വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്.

പണം തട്ടിയെടുക്കാനുള്ള കൊലപാതകമായിരുന്നു സോളമന്‍റെ മരണമെന്നു പൊലീസ് വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. പാലത്തിലൂടെ രാത്രിയില്‍ നടന്നുപോയ യുവാവിനെ നദിയിലേയ്ക്ക് തള്ളിയിടുന്ന രംഗം ദൃക്സാക്ഷികള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് മരണകാരണം വ്യക്തമായത്.

Source: Vatican Radio