News >> കാണ്ടമാൽ നീതി തേടുന്നു: ഡോക്യുമെന്ററി
1936ലാണ് ഒറീസ സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. ഒറീസയുടെ പിതാവ് എന്നറിയപ്പെടുന്ന മധുസൂദൻ ദാസിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക പരിഷ്‌കരണ പരിഷ്‌കരണങ്ങളുടെ ഫലമായിരുന്നു അത്. മധുസൂദൻദാസ് ഒരു െ്രെകസ്തവൻ ആയിരുന്നു. എണ്ണായിരം ചതുരശ്രകിലോമീറ്റർ ചുറ്റളവുള്ള ഒറീസയിലെ ഒരു ജില്ലയാണ് കാണ്ടമാൽ. പരമ്പരാഗതമായി അവിടെ വാസമുറപ്പിച്ചിരിക്കുന്ന ഭൂരിപക്ഷം വരുന്ന ആദിവാസി ദളിത് വംശജർക്കിടയിലും െ്രെകസ്തവർ അനവധിയാണ്. എന്നാൽ, 1960കൾ മുതൽ കാണ്ടമാലിൽ പല രീതിയിലുള്ള ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.1980കളിലും, 90കളിലും രണ്ടായിരത്തിന് ശേഷവും കാണ്ടമാലിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് നേരെ കടുത്ത അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. 2008ൽ അവിടെ അരങ്ങേറിയത് ആധുനിക ഭാരതസമൂഹം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ അക്രമപരമ്പരയാണ്. അതിനെ തുടർന്ന്, നൂറിനടുത്ത് പേർ നിഷ്ഠൂരമായി കൊല്ലപ്പെടുകയും, 6500ലേറെ ഭവനങ്ങളും, 350ലേറെ ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുകയും, നാൽപ്പതിലേറെ സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, 56000ലേറെ ആളുകൾ നാടുകടത്തപ്പെടുകയും ഉണ്ടായി. ആദിവാസി, ദളിത് െ്രെകസ്തവരായിരുന്നു അക്രമത്തിന്റെ ഇരകൾ. ഇന്ന് കലാപം സംഭവിച്ച് എട്ട് വർഷങ്ങൾ പിന്നിടുമ്പോഴും, ആ ദുരന്തത്തെ അതിജീവിച്ചവർ നീതിക്കായി അലയുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരമോ, പുനരധിവാസ പദ്ധതികളോ, നീതി നിർവ്വഹണമോ ഇനിയും പ്രാവർത്തികമായിട്ടില്ല.ഈ പശ്ചാത്തലത്തിലാണ്, ഏതാനും വർഷങ്ങളുടെ പരിശ്രമങ്ങളിൽ നിന്നും രൂപപ്പെട്ട 'ഢീശരല െളൃീാ വേല ൃൗശി െ ഗമിറവമാമഹ ശി ലെമൃരവ ീള ഷൗേെശരല' എന്ന ഡോക്യുമെൻററി പ്രദർശനത്തിനായി ഒരുങ്ങുന്നത്. ഇനിയും നീതി ലഭിക്കാത്ത ആയിരങ്ങൾക്ക് അതിനുള്ള അവസരം ഒരുങ്ങുക എന്ന തീക്ഷ്ണമായ ലക്ഷ്യവുമായി കാണ്ടമാൽ കലാപത്തിന്റെ ഇരുണ്ട കാഴ്ചകൾ അഭ്രപാളികളിൽ എത്തുമ്പോൾ കലാപത്തിനിരയായവരും, ദൃക്‌സാക്ഷികളും ഉൾപ്പെടെ അനേകർ അതിന്റെ ഭാഗമായി മാറുന്നു. കാണ്ടമാൽ കലാപത്തിന്റെ ചരിത്രപരമായ പശ്ചാത്തലങ്ങളെയും, സാഹചര്യങ്ങളെയും, കലാപം തകർത്തെറിഞ്ഞ ഒരു സാമൂഹിക വ്യവസ്ഥിതിയെയും, നീതിക്കുവേണ്ടിയുള്ള അവസാനിക്കാത്ത പോരാട്ടങ്ങളെയും ഒന്നര മണിക്കൂർ നീണ്ട ഈ ഡോക്യുമെന്ററി വിശകലനം ചെയ്യുന്നു. വരും നാളുകളിൽ, ഈ ലോകത്തിന്റെ ധാർമ്മികദൃഷ്ടികൾക്ക് മുന്നിൽ ഈ വിഷയം ചർച്ചയ്‌ക്കെത്തുമെന്ന് നിശ്ചയം.സിനിമ എന്ന മാധ്യമത്തെ കാഴ്ച്ചയുടെ മൂന്നാം കണ്ണാക്കി മാറ്റിയ പ്രശസ്ത സംവിധായകൻ ശ്രീ കെ പി ശശിയാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തുകൊണ്ട് ഡോക്യുമെന്ററികൾ ചെയ്തിട്ടുള്ള മീഡിയ ആക്ടിവിസ്റ്റ് കൂടിയാണ് അദ്ദേഹം. 2009 മുതൽ, കാണ്ടമാലിലെ ജനങ്ങൾക്ക് നീതിലഭ്യമാക്കുന്നതിനുള്ള പോരാട്ടങ്ങളിൽ കെ പി ശശിയുടെ പങ്ക് വലുതാണ്.ജൂലായ് പതിനേഴിന്, തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന ആദ്യ പ്രദർശനത്തിന് സാരഥ്യം വഹിക്കുന്നത് വിബ്‌ജ്യോർ ഫിലിം കളക്ടീവ് ഗ്രൂപ്പ് ആണ്. പതിനെട്ടിന്, കോഴിക്കോട് യൂത്ത് സ്പ്രിംഗ് ഫെസ്റ്റിവലിലും പത്തൊമ്പതിന്, തിരുവനന്തപുരത്ത് മീഡിയ ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിലും പ്രദർശനങ്ങൾ ഉണ്ടാവും. കാണ്ടമാലിൽ നിന്നുള്ള ഫാ. അജയ് സിംഗ്, ധീരേന്ദർ പാൺഡേ, കെ പി ശശി തുടങ്ങിയവരുമായി സംവദിക്കുവാനുള്ള അവസരവും പ്രദർശനത്തെ തുടർന്ന് ഒരുക്കപ്പെടുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്: 8593835669Source: Sunday Shalom