News >> ജൂബിലിയിൽ ഒരാഴ്ച സൗജന്യ ഡയാലിസിസ്

സെന്റ് തോമസ് ദിനം, റംസാൻ എന്നിവയോടനുബന്ധിച്ച് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂലൈ 3 മുതൽ 9 വരെ ഒരാഴചത്തെ സൗജന്യ ഡയാലിസിസ് നടത്തുന്നതായി ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് അറിയിച്ചു. ആർത്താറ്റ് ഹോളി ക്രോസ് പള്ളി, പുത്തൻപള്ളി അതിരൂപതാദിനാഘോഷ കമ്മിറ്റി, മച്ചാട് സെന്റ് ആന്റണീസ് ചർച്ച്, പാസ്റ്ററൽ കൗൺസിൽ, ജോവാക്കിം സിന്റോ എന്നിവരാണ് സൗജന്യ ഡയാലിസിസിനുള്ള ഫണ്ട് സ്‌പോൺസർ ചെയ്യുന്നത്. Source: Sunday Shalom