News >> ഡാള്‍ടണ്‍ഗഞ്ചിന് അപ്പസ്തോലിക അ‍ഡ്മിനിസ്ട്രേറ്റര്‍


വടക്കെ ഇന്ത്യയിലെ ഡാള്‍ടണ്‍ഗഞ്ച് രൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ചു. അയല്‍രൂപതയായ ഹസാരിബാഗിന്‍റെ മെത്രാന്‍, ബിഷപ്പ് ആനന്ദ് ജോജോയെയാണ് ഡാള്‍ടണ്‍ഗഞ്ചിന്‍റെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്ററായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ജാര്‍ഖണ്ഡ് ജില്ലയിലുള്ള രൂപതയാണ് ഡാള്‍ടണ്‍ഗഞ്ച്.

പതിനെട്ടുവര്‍ഷക്കാലം ഡാള്‍ടണ്‍ഗഞ്ച് രൂപതയില്‍ സ്തുത്യര്‍ഹമായ സേവനംചെയ്ത ഈശോ സഭാംഗമായ ബിഷപ്പ് ഗബ്രിയേല്‍ കുജൂര്‍ കാനോനിക പ്രായപരിധി, 75 വയസ്സെത്തി  (Canon 401.2) വിരമിച്ചതോടെയാണ് പാപ്പാ ഫ്രാന്‍സിസ് രൂപതയ്ക്ക് അപ്പസ്തോലിക അഡിമിനിസ്ട്രേറ്ററെ നിയോഗിച്ചത്. ഡാള്‍ടണ്‍ഗഞ്ചിന്‍റെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്ററിന്‍റെ നിയമനവും, ബിഷപ്പ് ഗബ്രിയേല്‍ കുജൂര്‍ വിരമിക്കുന്ന വാര്‍ത്തയും ജൂലൈ 7-ാം തിയതി വ്യാഴാഴചയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

Source: Sunday Shalom