News >> ഡാഡ് (ധർമാരം അക്കാഡമി ഫോർ ഡിസ്റ്റൻസ് എഡ്യുക്കേഷൻ) പത്താം വർഷത്തിലേക്ക്
ബാംഗ്ലൂർ: ധർമാരം കോളജിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ധർമാരം ലോകത്തിന് നൽകിയ സമ്മാനമാണ് തിയോളജി ഫിലോസഫി. ബൈബിൾ, കാനൻ ലോ, കൗൺസലിങ്ങ് സൈക്കോളജി, ഫോർമേറ്റീവ് സ്പിരിച്വാലിറ്റി മുതലായ വിഷയങ്ങളിൽ പൊതുജനങ്ങൾക്കും അവഗാഹം നൽകുക എന്ന ഉദ്ദേശ്യവുമായി മുന്നോട്ടുപോകുന്നു ഡാഡ് (ധർമാരം അക്കാഡമി ഫോർ ഡിസ്റ്റൻസ് എഡ്യുക്കേഷൻ). 2007-ൽ തുടങ്ങിയ ഡാഡിന് അന്ന് മുതൽ ഇന്നുവരെ ആവേശ്വോജ്വലമായ സ്വീകരണമാണ് ലഭിച്ചിട്ടുള്ളതെന്ന് ഡയറക്ടർ റവ. ഡോ. വിത്സൺ ചക്യത്ത് സാക്ഷ്യപ്പെടുത്തുന്നു.റവ. ഡോ. ജോർജ് എടയാടിയിലച്ചന്റെ ബ്രെയിൻ ചൈൽഡ് ആയ ഡാഡിന് ആദ്യത്തെ ഏഴുവർഷങ്ങളിൽ നേതൃത്വം നൽകിയതും എടയാടിയിലച്ചൻ തന്നെയായിരുന്നു. വൈദികരിലും സന്യസ്തരിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഇത്തരം പഠനവിഷയങ്ങൾ പൊതുജനങ്ങൾക്കേവർക്കുമായി തുറന്നു വയ്ക്കുന്നതിലൂടെ നവീനമെന്ന ലേബലുമായി പുറത്തിറങ്ങുന്ന അനേകം ആശയങ്ങളുടെ കുത്തൊഴുക്കിൽ പകച്ചുനിൽക്കുന്ന ജനങ്ങൾക്ക് ബോധ്യങ്ങളോടെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള ആത്മധൈര്യം നൽകുക എന്ന മഹാകർത്തവ്യമാണ് ഡാഡ് നിർവഹിച്ചുകൊണ്ടിരിക്കുക.പൊന്തിഫിക്കൽ അത്തനേയമായ ഡി.വി.കെയിൽനിന്ന് ഒരു വർഷത്തെ പിജി ഡിപ്ലോമ കരസ്ഥമാക്കുന്ന ഏഴു കോഴ്‌സുകളാണ് ഈ വിദൂരവിദ്യാഭ്യാസ പദ്ധതി വഴി ലഭ്യമായിട്ടുള്ളത്. മറ്റു ജോലികളിലും പഠനങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്കും അല്മായ നേതാക്കൾക്കും സന്യസ്തർക്കും വൈദികർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ഈ വിദൂര വിദ്യാഭ്യാസപദ്ധതിയിലെ കൗൺസലിങ്ങ്, സൈക്കോളജി മുതലായ കോഴ്‌സുകൾ തൊഴിലവസരങ്ങളും വർധിപ്പിക്കുന്നവയാണ്. വിദേശ വിദ്യാർത്ഥികളടക്കമുള്ളവർ പഠിക്കുന്ന ഡാഡ് പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഓൺലൈൻ വീഡിയോ ട്യൂട്ടറിംഗ് മുതലായ നവീന ആശയങ്ങളുമായി മുന്നോട്ട് പോകുവാനാണ് പദ്ധതിയിടുന്നത്. ഡാഡിനെക്കുറിച്ച് കൂടുതൽ അറിയുവാൻ www.dade.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.Source: Sunday Shalom