News >> മദർ തെരേസ നാമകരണം കൊൽക്കൊത്ത ടീമിനെ മമത ബാനർജി നയിക്കും


കൊൽക്കൊത്ത: വത്തിക്കാനിൽ സെപ്തംബർ നാലിന് നടക്കുന്ന മദർ തെരേസ നാമകരണ ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള കൊൽക്കൊത്ത ടീമിനെ മുഖ്യമന്ത്രി മമത ബാനർജി നയിക്കും. കൊൽക്കൊത്തയിൽ നിന്നും 350 പേരാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. കൊൽക്കൊത്ത ആർച്ച് ബിഷപ് തോമസ് ഡിസൂസ, വികാരി ജനറാൾ ഫാ. ഡൊമിനിക് ഗോമസ്, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള 200 സിസ്റ്റേഴ്‌സ്, അല്മായർ എന്നിവരടക്കം 350 പേരാണ് സംഘത്തിൽ ഉണ്ടാവുക.

മദർ തെരേസയുടെ നാമകരണ ചടങ്ങിന് മുന്നോടിയായി ഓഗസ്റ്റ് 26 മുതൽ 29 വരെ കൊൽക്കൊത്തയിൽ മദർ തെരേസ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. ഈ ഫെസ്റ്റിവൽ സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ ഷില്ലോംഗിലും നടത്തപ്പെടുന്നുണ്ട്. മദർ തെരേസയുടെ പ്രവർത്തനമേഖലകളെയും അശരണർക്കും നിരാശ്രയർക്കും രോഗികൾക്കും നല്കിയിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളെ ക്രോഡീകരിച്ചാണ് പ്രസ്തുത ഫിലിം ഫെസ്റ്റിവൽ.

Source: Sunday Shalom