News >> ബനഡിക്ട് മാർപാപ്പയുടെ അഭിമുഖരൂപത്തിലുള്ള പുതിയ പുസ്തകം അവസാന സംഭാഷണങ്ങൾ സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കും.
വത്തിക്കാൻ സിറ്റി: ബനഡിക്ട് മാർപാപ്പയുടെ അഭിമുഖരൂപത്തിലുള്ള പുതിയ പുസ്തകം 'അവസാന സംഭാഷണങ്ങൾ' സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കും. 'ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും' എന്ന പേരിൽ മുമ്പ് പാപ്പ എമിററ്റസുമായുള്ള അഭിമുഖം പുസ്തകമാക്കിയ ജർമൻ എഴുത്തുകാരൻ പീറ്റർ സീവാൾഡ് തന്നെയാണ് പുതിയ പുസ്തകത്തിന്റെയും രചിയതാവ്. പുസ്തകത്തിന്റെ ഭാഗങ്ങൾ ഇറ്റലിയിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം ലഭിച്ച കൊറിയർ ഡെല്ലാ സെറാ ദിനപത്രം പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരണം പ്രസിദ്ധീകരിച്ചു.ബനഡിക്ട് 16ാമൻ മാർപാപ്പ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെയോ സമ്മർദ്ദത്തെയോ തുടർന്നാണ് രാജി വയ്ക്കാൻ തീരുമാനിച്ചത് എന്ന അഭ്യൂഹത്തിന് പുസത്കം വിരാമമിടുന്നതായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ശൈലിയും തന്റെ ശൈലിയുമായുള്ള വ്യത്യാസത്തെക്കുറിച്ചും പാപ്പ എമിററ്റസ് ഈ പുസ്തകത്തിൽ ഉള്ളു തുറക്കുന്നു.രണ്ടു പേരുടെയും പ്രത്യേകതകളെക്കുറിച്ചും പേപ്പസിയെക്കുറിച്ചുള്ള ഇരുവരുടെയും കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങളെക്കുറിച്ചും ബനഡിക്ട് മാർപാപ്പ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. വത്തിക്കാന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ച നാലഞ്ചുപേരടങ്ങുന്ന ഒരു സ്വവർഗലോബിയെ ഇല്ലാതാക്കൻ സാധിച്ചെന്ന വെളിപ്പെടുത്തലും മാർപാപ്പയായിരുന്ന കാലഘട്ടത്തിൽ സൂക്ഷിച്ചിരുന്ന ഡയറി നശിപ്പിക്കാനുള്ള തീരുമാനവും പുസ്തകപ്രകാശനത്തിനായുള്ള കാത്തിരിപ്പിനെ ഉദ്വേഗഭരിതമാക്കുന്നു.Source: Sunday Shalom