News >> ആദിവാസി സമൂഹങ്ങളെ ബഹുമാനിക്കുക
വത്തിക്കാൻ സിറ്റി: ആദിവാസി സമൂഹങ്ങളുടെ വ്യതിരക്തത അംഗീകരിക്കുകയും അവരുടെ സാംസ്‌കാരിക പാരമ്പര്യങ്ങൾ ബഹുമാനിക്കുകയും ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ആദിവാസികൾക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള പാപ്പയുടെ ജൂലൈ മാസത്തിലെ നിയോഗത്തിന്റെ പ്രചാരണർത്ഥം പുറത്തിറക്കിയ വീഡിയോയിലാണ് പാപ്പയുടെ അഭ്യർത്ഥന.ആദിവാസികളുടെ തീവ്രമായ ആഗ്രഹങ്ങളുടെ വക്താവായിരിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും സഭകൾ വർദ്ധിതവീര്യത്തോടെയും ഉത്സാഹത്തോടെയും ലാറ്റിൻ അമേരിക്കയിൽ സുവിശേഷം പ്രഘോഷിക്കുക എന്നതാണ് മിഷനു വേണ്ടിയുള്ള ജൂലൈ മാസത്തിലെ പാപ്പയുടെ പ്രാർത്ഥനാനിയോഗം.Source: Sunday Shalom