News >> തെരുവിന്റെ മക്കളോടൊപ്പം കർദിനാൾ ഒറേനിയുടെ ജന്മദിനാഘോഷം


റിയോ ഡി ജെനേറിയോ, ബ്രസീൽ: കർദിനാൾ ഒറേനി തന്റെ 66ാമത് ജന്മദിനാഘോഷം രാത്രി 11 മണിക്കാണ് നടത്തിയത്. ആ സമയത്ത് തന്റെ ജന്മദിനത്തിന്റെ സന്തോഷം പങ്കുവയ്ക്കാനായി അദ്ദേഹം ഭവനരഹിതരായ ജനങ്ങളെ തേടി തെരുവിലേക്കിറങ്ങി. അവർക്ക് നൽകാൻ സമ്മാനങ്ങളും പുതുപ്പുകളും ലഘുഭക്ഷണവുമെല്ലാം അദ്ദേഹം കൂടെക്കരുതിയിരുന്നു. ആ രാത്രി അവരോടപ്പം ഭക്ഷണം പങ്കുവച്ചും വിശേഷങ്ങൾ പറഞ്ഞും അദ്ദേഹം അവരിലൊരാളായി. തെരുവിൽ കിടക്കുന്നവരുടെ വേദന കർദിനാളുമായി പങ്കുവച്ച ഭവനരഹിതർ ഒരു ദിവസത്തേയ്‌ക്കെങ്കിലും അവരുടെ ദുഃഖങ്ങളും മറന്നു.

നഗ്നനനെ ഉടുപ്പിക്കുക എന്ന നാലാമത്തെ കാരുണ്യപ്രവൃത്തിയുടെ വിചിന്തനത്തിന്റെ ഭാഗമായാണ് കർദിനാൾ തന്റെ ജന്മദിനാഘോഷം ഭവനരഹിതരോടൊപ്പം തെരുവിൽ നടത്തിയതെന്ന് റിയോ ഡി ജെനേറിയോ രൂപത അറിയിച്ചു.

Source: Sunday Shalom