News >> കർത്താവിന്റെ അടിക്കുറിപ്പുകളാകുവാനുള്ള വിളി
വാഷിംഗ്ടൺ ഡി. സി : കർത്താവിന്റെ അടിക്കുറുപ്പുകളാകുവാനുള്ള വിളിയാണ് ക്രൈസ്തവർക്ക് ലഭിച്ചിരിക്കുന്നതെന്ന് പിറ്റ്‌സ്ബർഗ് ബിഷപ് ഡേവിഡ് സുബിക്ക്. അമേരിക്കയുടെ 240ാം സ്വാതന്ത്ര്യദിനത്തോടും മതസ്വാതന്ത്ര്യത്തിന് വേണ്ടി യു.എസിൽ നടന്നു വന്ന ദ്വൈവാരാചരണത്തിന്റെ സമാപനത്തോടുമനുബന്ധിച്ച് അമലോത്ഭവ മാതാവിന്റ ദേശീയ തീർത്ഥാടന കേന്ദ്രത്തിൽ അർപ്പിച്ച ദിവ്യബലിയിലെ പ്രഭാഷണത്തിലാണ് ബിഷപ് ഡേവിഡ് ഈ ആശയം പങ്കുവച്ചത്.അടിക്കുറപ്പുകൾ പങ്കുവയ്ക്കുന്ന ആശയത്തിന്റെ നിജസ്ഥിതി കൂടുതൽ വ്യക്തമാക്കാനാണ് ഉപയോഗിക്കുന്നതെന്ന് ഡിഗ്രി വിദ്യാഭ്യാസകാലഘട്ടത്തിലെ ഉദാഹരണം സമർത്ഥിച്ചുകൊണ്ട് ബിഷപ് പറഞ്ഞു. അടിക്കുറിപ്പുകൾ മുമ്പോട്ടുവയ്ക്കുന്ന ആശയത്തെ ശക്തിപ്പെടുത്തുന്നു. അതുപോലെ സാക്ഷ്യജീവിതം നയിച്ചുകൊണ്ട് ക്രൈസ്തവർ ക്രിസ്തുവിലേക്ക് വിരൽ ചൂണ്ടണം. ഗ്രീക്ക് ഭാഷയിൽ സാക്ഷി എന്ന് പറഞ്ഞാൽ രക്തസാക്ഷി എന്നാണർത്ഥം. കർത്താവിന്റെ അടിക്കുറുപ്പുകളാവുക എന്ന് പറഞ്ഞാൽ യഥാർത്ഥ സത്യമായ യേശുവിന് വേണ്ടി സാക്ഷ്യം വഹിക്കാൻ ധൈര്യമുള്ളവരാവുക എന്നാണർത്ഥം.; ബിഷപ് ഡേവിഡ് പങ്കുവച്ചു.വാഷിംഗ്ടൺ ഡി. സി കർദിനാൾ ഡൊണാൾഡ് വൂൾ ദിവ്യബലിയിലെ മുഖ്യകാർമ്മികനായിരുന്നു. ആറ് ബിഷപ്പുമാരും 28 വൈദികരും സഹകാർമ്മികരായിരുന്ന ബലിയിൽ 1500റോളം ആളുകൾ പങ്കെടുത്തു.അപ്പസ്‌തോലിക്ക് ന്യൂൺഷ്യോ ക്രിസ്‌റ്റോഫ് പിയറെയും ആർച്ച് ബിഷപ് വില്യം ലോറിയും ദിവ്യബലിയിൽ സന്നിഹിതരായിരുന്നു. യു.എസ് കാത്തലിക്ക് ബിഷപ്‌സിന്റെ നേതൃത്വത്തിൽ ആചരിക്കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ദ്വൈവാരാചരണം മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രാർത്ഥിക്കാനും ധ്യാനിക്കാനും ഉപവസിക്കാനും ബോധനം നടത്താനുമായാണ് നീക്കിവച്ചിരിക്കുന്നത്.വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ തോമസ് മൂറിന്റെയും വിശുദ്ധ ജോൺ ഫിഷറിന്റെയും തിരനാളിന് തലേ ദിനമായ ജൂൺ 21 ന് ആരംഭിച്ച് അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ 4ന് അവസാനിക്കുന്ന രീതിയിലാണ് ഈ ദ്വൈവാരാചരണം നടത്തുന്നത്. ഈ വർഷത്തെ ആചരണത്തോടനുബന്ധിച്ച് വിശുദ്ധരായ തോമസ് മൂറിന്റെയും ജോൺ ഫിഷറിന്റെയും തിരുശേഷിപ്പുകൾ വണക്കത്തിനായി യു. എസ്സിൽ എത്തിച്ചിരുന്നു.Source: Sunday Shalom