News >> കാതേറിക്ക് കാപ്പാക്‌സ് ദെയി അവാർഡ്
റോം, ഇറ്റലി: വടക്കേ അമേരിക്കയിലെ ആദ്യ തദ്ദേശിയ വിശുദ്ധയായ കതേരി തെകാക്വിത്തായെക്കുറിച്ചുള്ള സിനിമയ്കക്ക് റോമിൽ നടന്ന മിറബൈൽ ഡിക്റ്റസ് ഫിലിം ഫെസ്റ്റിവലിൽ കാപ്പാക്‌സ് ദേയി പുരസ്‌കാരം. വിശ്വാസവും സൗന്ദര്യവും സംയോജിപ്പിച്ചുകൊണ്ടുള്ള കത്തോലിക്കാ സിനിമ നിർമാതാക്കളുടെ ഈ ഫിലിം ഫെസ്റ്റിവൽ 2010 ൽ സാംസ്‌കാരിക കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന് കീഴിൽ ലിയാനാ മാറാബിനിയാണ് ആരംഭിച്ചത്. ചിത്രത്തിലൂടെ വെളിപ്പെടുന്ന സുവിശേഷവൽക്കരണത്തെക്കുറിച്ചുള്ള ദർശനവും വിശ്വാസത്തിന്റെ മനോഹരിതയുമാണ് ചിത്രത്തെ പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് മാറാബാനി പറഞ്ഞു.സങ്കീർണമായ സാമൂഹ്യ ചുറ്റുപാടുകളിൽ വ്യതിരിക്ത പുലർത്തിയ കതേരിയുടെ ജീവിതം പ്രതിബന്ധങ്ങളിലൂടെ കടന്നുപോകുന്ന യുവതികൾക്ക് മാതൃകയാണ്. മനോഹരമായ ദൃശ്യങ്ങളോടുകൂടി ചിത്രീകരിച്ച സിനിമ സാങ്കേതികമികവും പുലർത്തിയിട്ടുണ്ട്.വിശ്വാസത്തിലും ആത്മധൈര്യത്തിലും കതേരി പ്രചോദനം നൽകുന്നു; മാറാബനി വിശദീകരിച്ചു.ഇഡബ്ല്യൂറ്റിഎന്നിനുവേണ്ടി ജയിംസ് കെൽറ്റിയാണ് കതേരി നിർമിച്ചത്.17ാം നൂറ്റാണ്ടിൽ കാനഡയി ൽ ജീവിച്ചിരുന്ന കതേരി ജസ്യൂട്ട് മിഷനറിമാരുടെ ജീവിതമാതൃകയിൽ ആകൃഷ്ടയായാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്.Source: Sunday Shalom