News >> കൊലപാതകം നരകത്തിലേക്കുള്ള പാത - പാത്രിയാര്‍ക്കീസ് സാക്കൊ
ദൈവത്തിന്‍റെ പേരു പറഞ്ഞ് നിരപരാധികളെ കൊന്നൊടുക്കുന്നത് സ്വര്‍ഗ്ഗത്തിലേക്കല്ല നരകത്തിലേക്കാണ് നയിക്കുന്നതെന്ന് ഘാതകര്‍ മനസ്സിലാക്കണമെന്ന് ഇറാക്കിലെ കത്തോലിക്കമെത്രാന്മാരുടെ സംഘത്തിന്‍റെ അദ്ധ്യക്ഷനും ബാബിലോണിലെ കല്‍ദായ പാത്രിയാര്‍ക്കീസുമായ ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ. ഇറാക്കിലെ കറാദ്ദയില്‍ മൂന്നാം തിയതി (03/07/16) 300 നടുത്താളുകളുടെ ജീവനെടുത്ത ട്രക്ക്ബോംബ് സ്ഫോടനത്തില്‍ മരണമടഞ്ഞവര്‍ക്കായി വ്യാഴാഴ്ച(07/07/16) നടത്തപ്പെട്ട പ്രാര്‍ത്ഥനാ ശുശ്രൂഷാവേളയിലാണ് അദ്ദേഹം ഇതു പറഞ്ഞത്. സര്‍ക്കാരും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി പരിശ്രമിച്ചിരുന്നെങ്കില്‍ ഐഎസ് ഭീകരര്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയുമായിരുന്നില്ല എന്ന് പാത്രിയാര്‍ക്കീസ് ലൂയിസ് സാക്കൊ അഭിപ്രായപ്പെട്ടു. കറാദ്ദയിലെ കൂട്ടക്കുരുതിയെ സമാധാനത്തിനായുള്ള സംഘാതാത്മക യത്നമാക്കി മാറ്റാന്‍ അദ്ദേഹം സകലരേയും ആഹ്വാനം ചെയ്യുന്നു.Source: Vatican Radio