News >> ഇരുപത്തിനാലാം അന്താരാഷ്ട്ര മരിയന്‍ കോണ്‍ഗ്രസ്
ഇരുപത്തിനാലാം അന്താരാഷ്ട്ര മരിയന്‍ കോണ്‍ഗ്രസില്‍ വിശുദ്ധരുടെ നാമകരണനടിപടികള്‍ക്കായുള്ള സംഘത്തിന്‍റെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹൊസെ സരൈവ മാര്‍ട്ടിന്‍സ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ആദ്ധ്യക്ഷം വഹിക്കും. ശനിയാഴ്ചയാണ് (09/07/16) ഫ്രാന്‍സീസ് പാപ്പാ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കൊല്ലം (2016) സെപ്റ്റംബര്‍ 06 മുതല്‍ 11 വരെ പോര്‍ച്ചുഗലിലെ ഫാത്തിമ ആണ് ഇരുപത്തിനാലാം അന്തര്‍ദ്ദേശീയ മരിയന്‍ കോണ്‍ഗ്രസിന് ആതിഥ്യമരുളുന്നത്. "
ഒരു നൂററാണ്ടു പിന്നിടുന്ന ഫാത്തിമാസംഭവം-ചരിത്രവും സന്ദേശവും കാലികപ്രസക്തിയും" എന്നതാണ് ഈ മരിയന്‍ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം. Source: Vatican Radio