News >> അവധിക്കാലം നവചൈതന്യം ആര്‍ജ്ജിക്കാനുമുള്ള ഒരു വേള-പാപ്പാ
അവധിക്കാലം നവചൈതന്യം ആര്‍ജ്ജിക്കാനുള്ള ഒരു വേള കൂടിയാണെന്ന് മാര്‍പ്പാപ്പാ. യൂറോപ്പ് മൊത്തത്തില്‍ വേനല്‍ക്കാല അവധിയുടെ ഒരു ഘട്ടത്തിലേക്കു കടന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച (10/07/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി താന്‍ പങ്കുവച്ച ഹ്രസ്വ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്. അവധിക്കാലം വിശ്രമിക്കാനുള്ളതാണ്, എന്നാല്‍ അത്, വിശിഷ്യ, ഉപരിശാന്തമായ സുവിശേഷപാരായണം വഴി, നവചൈതന്യം ആര്‍ജ്ജിക്കാനുള്ളതുമാണ് എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.Source: Vatican Radio