News >> ക്രൈസ്തവമൂല്യങ്ങളാല്‍ സാന്ദ്രമാകേണ്ട മാനവപ്രവര്‍ത്തനങ്ങള്‍
ക്രൈസ്തവമൂല്യങ്ങള്‍ സകല മാനവപ്രവര്‍ത്തനങ്ങളെയും പരിപൂരിതമാക്കട്ടെയെന്ന് പൗര്സ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി ആശംസിക്കുന്നു. ഫ്രാന്‍സീസ് പാപ്പായുടെ ജന്മനാടായ, തെക്കെ അമേരിക്കന്‍ രാജ്യമായ അര്‍ജന്തീനയുടെ സ്വാതന്ത്ര്യത്തിന്‍റെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ച് അന്നാടിന്‍റെ സ്വാതന്ത്ര്യദിനമായിരുന്ന ശനിയാഴ്ച (09/07/16) റോമില്‍ അര്‍ജന്തീനാക്കാര്‍ക്കായുള്ള ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. സ്വാതന്ത്ര്യ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായിരുന്നു ഈ ദിവ്യബലി. തൊഴില്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര വിദ്യഭ്യാസ മേഖലകളും സാമൂഹ്യ ബന്ധങ്ങളും മൂല്യങ്ങളാല്‍ സാന്ദ്രമാകണമെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി വ്യക്തമാക്കി.1816 ജൂലൈ 9 നാണ് അര്‍ജന്തീനയക്ക് സ്വാതന്ത്ര്യം ലഭിച്ചത്.Source: Vatican Radio