News >> ശ്രീലങ്ക: ആദ്യ തദ്ദേശിയ വിശുദ്ധയ്ക്കായുള്ള നാമകരണനടപടികൾ ആരംഭിച്ചു


കൊളംബൊ: ശ്രീലങ്കൻ സ്വദേശിനിയായ 'സിസ്റ്റർ ഹെലേന' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അൽമായ സഹോദരിയെ ദൈവദാസിയായി വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ തിരുസംഘം പ്രഖ്യാപിച്ചു. സിസ്റ്റർ ഹെലേനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒൻപതംഗ കമ്മീഷന് ബിഷപ് വാലൻസ് മെൻഡിസ് രൂപം നൽകി.

നാമകരണനടപടികൾക്കായുള്ള സംഘം വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചതായി ചിലാവ് രൂപതയിലെ ഫാ. ചാമിന്ദാ ഫെർണാണ്ടോ അറിയിച്ചു.

Source: Sunday Shalom