News >> വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭാരതലിസ്യു അണിഞ്ഞൊരുങ്ങി
ഭാരതലിസ്യുവായി അറിയപ്പെടുന്ന ഭരണങ്ങാനം പ്രഥമ വിശുദ്ധയുടെ പുണ്യജീവിതത്തിന്റെ ത്യാഗസ്മരണയിൽ തിരുനാളാഘോഷത്തിന് ഒരുങ്ങി. ലൗകികമായ ആഘോഷങ്ങൾ ഒഴിവാക്കി ആത്മീയ ആഘോഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകർ ഇത്തവണയും ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.തിരുനാൾ ദിവസങ്ങളിൽ സമർപ്പണം, കുമ്പസാരം, തൊട്ടിൽനേർച്ച, വിളക്കുനേർച്ച എന്നിവയ്ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് റെക്ടർ അറിയിച്ചു.വിശുദ്ധ അൽഫോൻസ തീർത്ഥാടനകേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ 19-ന് ആരംഭിച്ച് 28-ന് സമാപിക്കുന്നു. വിവിധ ദിനങ്ങളിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, ഡോ. ക്രിസ്തുദാസ് ആർ., മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ എഫ്രേം നരികുളം, മാർ ജോർജ് അന്തോണിസാമി, മാർ പോൾ ആലപ്പാട്ട്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജോസ് പുളിക്കൻ എന്നിവർ ദിവ്യബലിയർപ്പിക്കും. പ്രധാന തിരുനാൾ ദിനമായ 28-ന് ഫാ. ഫ്രാൻസിസ് വടക്കേൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ജോസ് തറപ്പേൽ, റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ, ഫാ. എബ്രാഹം പുറയാറ്റ് എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയർപ്പിക്കും. പത്തുമണിക്ക് റാസയും സന്ദേശവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഹകാർമികർ - ഫാ. തോമസ് പുതുകുളങ്ങര, ഫാ. ജോസഫ് അരിമറ്റം. 12 മണിക്ക് ആഘോഷമായ തിരുനാൾ ജപമാല പ്രദക്ഷിണം.Source: Sunday Shalom