News >> ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ ഭാരതത്തിലെത്തും
ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണി ഭാരതത്തിലെത്തും. ഈ മാസം 13 മുതല്‍ 15 വരെയായിരിക്കും അദ്ദേഹം കല്‍ക്കട്ട കേന്ദ്രമാക്കി ഈ സന്ദര്‍ശനം നടത്തുക. എട്ടാം തിയതി ചൊവ്വഴ്ച റോമില്‍ നിന്ന് ബംഗ്ലാദേശിലേക്കു പുറപ്പെട്ട കര്‍ദ്ദിനാള്‍ ഫിലോണി പതിമൂന്നാം തിയതി ബംഗ്ലാദേശിന്റെ തലസ്ഥാന നഗരിയായ ഡാക്കയില്‍ നിന്നായിരിക്കും കല്ക്കട്ടയിലെത്തുക. അവിടെനിന്ന് അദ്ദേഹം പതിനഞ്ചാം തിയതി നേപ്പാളിലേക്കു പോകകുയം പത്തൊമ്പതാം തിയതി റോമിലേക്കു മടങ്ങുകയും ചെയ്യും.Source: Vatican Radio