News >> 25 നോമ്പിന് ആരാധനരീതിയിൽ മാറ്റമുണ്ടാവില്ല


വത്തിക്കാൻ സിറ്റി: ഈ വർഷത്തെ 25-നോമ്പിന് കുർബാന അർപ്പിക്കുന്ന രീതിയിൽ മാറ്റമുണ്ടാകില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയതായി വത്തിക്കാൻ പ്രതിനിധി അറിയിച്ചു. വൈദികൻ കിഴക്കിനഭിമുഖമായി നിന്നുകൊണ്ട് ദിവ്യബലി അർപ്പിക്കുന്ന രീതി ആരംഭിക്കുവാൻ 25-നോമ്പ് ഉചിതമായ സമയമാണെന്ന ആരാധനക്രമത്തിന്റെയും കൂദാശകളുടെയും കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘ അധ്യക്ഷൻ കർദിനാൾ റോബർട്ട് സാറായുടെ വ്യക്തിപരമായ അഭിപ്രായം പുതിയ ആരാധനാ രീതി പ്രഖ്യാപിക്കുന്ന രീതിയിൽ മാധ്യമങ്ങൾ അവതരിപ്പിച്ചതാകാം സംശയങ്ങൾക്ക് അടിസ്ഥാനമായതെന്ന് വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കി.

ദിവ്യകാരുണ്യരഹസ്യത്തിന്റെ അന്തസ്സിനും ബഹുമാനത്തിനും യോജിച്ച വിധത്തിൽ ദിവ്യബലിയിലെ ആരാധന ക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള കർദിനാൾ സാറായുടെ ആശങ്ക ശരിയായിട്ടുള്ളത് തന്നെയാണെന്ന് ഫാ. ലൊമ്പാർഡിയുടെ കുറുപ്പിൽ വ്യക്തമാക്കി.

Source: Sunday Shalom