News >> ആർച്ച് ബിഷപ് കുപ്പിക്കിനെ ബിഷപ്പുമാരുടെ സംഘത്തിലേക്ക് നിയമിച്ചു
വത്തിക്കാൻ സിറ്റി: ബിഷപ്പുമാരെ തിരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്യുവാൻ ചുമതലയുള്ള ബിഷപ്പുമാരുടെ സംഘത്തിലെ അംഗമായി ആർച്ച് ബിഷപ് ബ്ലെയിസ് കുപ്പിക്കിനെ നിയമിച്ചു. കർദിനാൾ മാർക്ക് ഔളറ്റാണ് ബിഷപ്പുമാരുടെ സംഘത്തെ നയിക്കുന്നത്. രണ്ട് വർഷം മുമ്പ് ചിക്കാഗോ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിതനായ ആർച്ച് ബിഷപ് കുപ്പിക്കിനെ 2015ൽ നടന്ന ബിഷപ്പുമാരുടെ സാധാരണ സിനഡിൽ പങ്കെടുക്കാനും ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്തിരുന്നു.
Source: Sunday Shalom