News >> ജപ്പാനിലെ ക്രിസ്തുമതത്തെക്കുറിച്ചുള്ള സിംബോസിയം
ജപ്പാനില്‍ 40 വര്‍ഷത്തോളം സലേഷ്യന്‍ മിഷനറിയായിരുന്ന ഫാദര്‍ മാരിയൊ മരേഗ കണ്ടെത്തിയതും ശേഖരിച്ചതുമായ വത്തിക്കാൻ ഗ്രന്ഥശാലയിലുള്ള രേഖകളുടെ പ്രദര്‍ശനത്തോടെയാണ് സെപ്ററംബര്‍ 11-ന് സിംബോസിയം അഥവാ പൊതുചര്‍ച്ച ആരംഭിക്കുക.17-ാം നൂറ്റാണ്ടിലെന്ന് കരുതപ്പെടുന്ന ജപ്പാനിലെ ക്രിസ്തുമതത്തെക്കുറിച്ചുള്ള ഈ പൊതുചര്‍ച്ച സെപ്ററംബര്‍ 12-ന് റോമില്‍ നടക്കും. ഫാദര്‍ മാരിയൊയില്‍നിന്നുള്ള ഈ രേഖകള്‍ അടുത്തയിടെയാണ് വത്തിക്കാന്‍ ഗ്രന്ഥശാലയില്‍ കണ്ടെത്തിയത്.ഒരു കാലത്ത് ക്രിസ്തുമതം ജപ്പാനില്‍ വളരെയധികം വ്യാപിച്ചിരുന്നുവെന്നും, കൂടാതെ ക്രിസ്തീയ വിശ്വാസം നിരോധിക്കപ്പെട്ടതിനു ശേഷം പീഡനങ്ങളുടെയും രക്തസാക്ഷികളുടെയും ദേശമായിരുന്നുവെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. Source: Vatican Radio