News >> ക്രൈസ്തവർക്കുനേരെ നടമാടുന്ന ക്രൂരത വംശഹത്യക്കതീതം: പാപ്പ
നസ്രത്ത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളോട് സംവദിച്ച് പാപ്പവത്തിക്കാൻ സിറ്റി : ലോകമെമ്പാടും ക്രൈസ്തവർക്കുനേരെ നടമാടുന്ന ക്രൂരതകൾ വംശഹത്യ എന്ന വാക്കിൽ ഒതുക്കി നിർത്താനാവാത്തതാണെന്ന് ഫ്രാൻസിസ് പാപ്പ. റോമിലെ നസ്രത്ത് യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥികളോട് സംവദിക്കവേയാണ് ക്രൈസ്തവ വിരുദ്ധ അക്രമണങ്ങൾക്കെതിരെ പാപ്പ ശക്തമായ ഭാഷയിൽ പ്രതി കരിച്ചത്.'പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമങ്ങളെ വംശഹത്യ എന്ന വാക്കിൽ ഒതുക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. അതിലും അപ്പുറമായാണ് ഈ രാജ്യങ്ങളിൽ സംഭവിക്കുന്ന വസ്തുതകൾ. ക്രൈസ്തവരുടെ വിശ്വാസത്തിലുള്ള വിധേയത്വത്തെമാത്രം അടിസ്ഥാനപ്പെടുത്തി നടത്തുന്ന ആക്രമണമായി വേണം ഇതിനെ കാണാൻ,' അസന്നിഗ്ദ്ധമായി പാപ്പ പ്രസ്താവിച്ചു.സിറിയയിലും ഇറാഖിലും ന്യൂ നപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ നിവേദനം സമർപ്പിച്ച സാഹചര്യത്തിൽ പാപ്പയുടെ പ്രസ്താവനയ്ക്ക് ദൂരവ്യാപകമായ പ്രതിഫലനമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് നിരീക്ഷകർ. പ്രമുഖ സന്നദ്ധ സംഘടനയായ 'സിറ്റിസൺഗോ'യുടെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തിൽ നാലു ലക്ഷത്തിൽപ്പരംപേരാണ് ഒപ്പിട്ടിരിക്കുന്നത്.ലിബിയൻ കടൽതീരത്തുവെച്ച് ഐസിസ് തീവ്രവാദികൾ കഴുത്തറുത്തുകൊന്ന കോപ്റ്റിക് ക്രൈസ്തവരെയും പാപ്പ പ്രത്യേകം പരാമർശിച്ചു. ദൈവശാസ്ത്ര പണ്ഡിതന്മാരല്ലായിരുന്നുവെങ്കിലും വിശ്വാസത്തിന്റെ ഉത്തമ സാക്ഷികളായിരുന്നു അവർ. വീരോചിതമായാണ് അവർ ക്രിസ്തുവിനുവേണ്ടി തങ്ങളുടെ ജീവൻ വെടിഞ്ഞത്. ലിബിയയുടെ കടൽതീരത്ത് മരിച്ചു വീണ വിശ്വാസികൾ പ്രദർശിപ്പിച്ചത് ധീരതയാണ്. പരിശുദ്ധാത്മാവാണ് അവർക്ക് ഈ ധീരത ദാനമായി നൽ കിയതെന്നും പാപ്പ പറഞ്ഞു.സംവാദത്തിന്റെ ഭാഗമായി, സ ഭയും സമൂഹവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരമൊരുക്കിയതും ശ്രദ്ധേയമായി. അവികസിത രാജ്യങ്ങളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവരുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പാപ്പ ജീവിതത്തിലെ സമസ്ത മേഖലകളിലും ഊർജസ്വലതയോടെ വർത്തിക്കണമെന്നും വിദ്യാർത്ഥികളെ ഓർമിപ്പിച്ചു:'ഒരു പ്രവർത്തിയും ചെയ്യാതെ വെറുതെ ഇരുന്നാൽ പാപം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനാൽ തന്നെ ഉത്തരവാദിത്വങ്ങളും പ്രവർത്തികളും സാഹസികമായി ഏറ്റെടുക്കണം. ജീവിതത്തിലെ വെല്ലുവിളിയായി ഇതിനെ കണക്കാക്കണം. കൈയിൽ അഴുക്ക് പറ്റിയാലോ എന്നു കരുതി നാം മാറി നിൽ ക്കരുത്.'മറ്റുള്ളവർക്ക് സഹായം ചെയ്യാൻ മനസ്സ് കാണിക്കുന്നവർ കുറഞ്ഞു വരുന്ന പ്രവണത അപകടകരമാണെന്ന് കൂട്ടിച്ചേർത്ത പാപ്പ ഒരു ആ ഹ്വാനത്തോടെയാണ് സംവാദത്തിന് വിരാമം കുറിച്ചത്: 'അടഞ്ഞ വാതിലുകളും അടഞ്ഞ ഹൃദയങ്ങളും ഏറെയുള്ള സംസ്‌ക്കാരത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ഇത് എന്റേതാണ്, മറ്റുള്ളത് എന്റേതാണ് എന്ന വാക്കുകൾ എപ്പോഴും നാം പറയുന്നു. നമുക്ക് മറ്റൊരാളെ സ്വീകരിക്കാൻ എന്തൊരു ഭയമാണ്. നാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്ന പുതിയ സംസ്‌ക്കാരത്തിലേക്ക് വാതിലുകളെ തുറന്നിടണം.'Source: Sunday Shalom