News >> വയോജനത്തെയും രോഗികളെയും പ്രത്യേകം ഓര്‍ക്കുക
വയോജനത്തിന്‍റെയും രോഗികളുടെയും കാര്യത്തില്‍ സവിശേഷ ശ്രദ്ധ പതിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മാര്‍പ്പാപ്പാ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. ഞായറാഴ്‍ച (17/07/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, യൂറോപ്പില്‍ വേനല്‍ക്കാലാവധിവേളയാകയാല്‍, പ്രായാധിക്യം ചെന്നവരും രോഗികളും കൂടുതല്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ഈ ആവശ്യകതയെക്കുറിച്ചോര്‍മ്മിപ്പിച്ചിരിക്കുന്നത്.
വേനലവധിക്കാലത്ത് പലപ്പോഴും കൂടുതല്‍ ഒറ്റപ്പെട്ടുപോകുകയും, ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന വയോജനത്തെയും രോഗികളെയും നമുക്കോര്‍ക്കാം എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.Source: Vatican Radio