News >> ആഫ്രിക്കാഭൂഖണ്ഡം ദൈവികകരുണയ്ക്ക് സമര്‍പ്പിക്കപ്പെടും
ആഫ്രിക്കാഭൂഖണ്ഡം ദൈവികകരുണയ്ക്ക് സമര്‍പ്പിക്കപ്പെടും. ഇക്കൊല്ലം(2016) സെപ്റ്റംബര്‍ 14നായിരിക്കും ഈ സമര്‍പ്പണം. സെപ്റ്റംബര്‍ 09 മുതല്‍ 15 വരെ റുവാണ്ടായിലെ കിഗലി പട്ടണം ആതിഥ്യമരുളുന്ന, ദൈവികകരുണയെ അധികരിച്ച്, ആഫ്രിക്കയ്ക്കും മഢഗാസ്കറിനും വേണ്ടിയുള്ള മൂന്നാം സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരിക്കും ഈ സമര്‍പ്പണം നടക്കുക. ഇതില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി കോംഗൊയിലെ കിന്‍ഷാസ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ലൗറെന്‍ മൊണ്‍സേങ്ക്വ പസീന്യ പങ്കെടുക്കും.
ദൈവിക കരുണ, ആഫ്രിക്കയിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള പ്രത്യശയുടെ ഉറവിടം എന്നതാണ് ആഫ്രിക്കയ്ക്കും മഢഗാസ്കറിനും വേണ്ടിയുള്ള ഈ മൂന്നാം കോണ്‍ഗ്രസ്സിന്‍റെ വിചിന്തന പ്രമേയം. കാരുണ്യത്തില്‍ രൂഢമൂലമായ ഒരു അനുരഞ്‍ജനത്തിനുള്ള സാധ്യത ഈ സമ്മേളനം പ്രദാനം ചെയ്യുമെന്ന് ഇതിന്‍റെ ഏകോപകനായ വൈദികന്‍ സ്തനിസ്ലാസ് ഫ്ലിപെക് പറയുന്നു.Source: Vatican Radio