News >> എയ്ഡ്സ് രോഗത്തിനെതിരായ പോരാട്ടത്തില്‍ നാലു വെല്ലുവിളികള്‍
എയ്ഡ്സ് രോഗത്തിലേക്കു നയിക്കുന്ന എച്ച് ഐ വി അണുബാധിതര്‍ക്കും എയ്ഡ്സ് രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിനു മുന്നില്‍ നാലു വെല്ലുവിളികള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന, WHO. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ (18-22/07/16) നീളുന്ന ഇരുപത്തിയൊന്നാം അന്തര്‍ദ്ദേശീയ എയ്ഡ്സ് സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന ഈ വെല്ലുവിളികള്‍ എടുത്തു കാട്ടുന്നത്. എച്ച്ഐവി അണുബാധ തടയല്‍, എല്ലാവര്‍ക്കും വ്യാപകമായ തോതില്‍ ചികിത്സ ലഭ്യമാക്കല്‍, എച്ച്ഐവി അണുവിന്‍റെ പ്രതിരോധ ശക്തി വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന അവസ്ഥ, എച്ച്ഐവി-എയ്ഡ്സ് രോഗവിരുദ്ധ പോരാട്ടത്തിന് മതിയായ സാമ്പത്തി സഹായം ലഭ്യമാക്കല്‍ എന്നിവയാണ് ഈ വെല്ലുവിളികളായി ലോകാരോഗ്യ സംഘടന കരുതുന്നത്. രണ്ടായിരത്തിമുപ്പതാം ആണ്ടോടെ എയ്ഡസ് രോഗത്തിന്‍റെ അന്ത്യംകാണുക എന്ന ലക്ഷ്യത്തിലെത്തിച്ചേരണമെങ്കില്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം വിപുലപ്പെടുത്തുകയും തീവ്രമാക്കുകയും വേണമെന്ന് ലോകാരോഗ്യസംഘടന പറയുന്നു.Source: Vatican Radio