News >> സിംബാവ്വെയുടെ സര്‍ക്കാര്‍ പൗരക്ഷേമം ഉറപ്പാക്കുക


ആഫ്രിക്കന്‍ നാടായ സിംബാവ്വെ തകര്‍ച്ചയുടെ അഗാധഗര്‍ത്തത്തില്‍ നിപതിക്കാതിരിക്കേണ്ടതിന് പൗരന്മാരുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കാന്‍ പ്രാദേശിക ക്രൈസ്തവ നേതാക്കള്‍ സര്‍ക്കാരിനെ ആഹ്വാനം ചെയ്യുന്നു.

     നാടിന്‍റെ ശോചനീയമായ സാമൂഹ്യസാമ്പത്തികാവസ്ഥകള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ ഇവാന്‍ മവ്വാറീരെയെ പോലീസ് അറസ്റ്റ് ചെയ്തതിനും പ്രകടനക്കാര്‍ക്കെതിരെ പോലീസ് ആക്രമ​ണം ആഴിച്ചുവിട്ടതിനുമെതിരെ പുറപ്പെടുവിച്ച ഒരു സംയുക്തപ്രസ്താവനയിലാണ് ക്രൈസ്തവനേതാക്കളുടെ ഈ ആഹ്വാനമുളളത്.

     ക്ലേശമനുഭവിക്കുന്ന പൗരജനത്തിന്‍റെ രോദനവും പരാതിയും സര്‍ക്കാര്‍ ശ്രവിച്ചില്ലെങ്കില്‍ സാമാന്യജനം പ്രക്ഷോഭണവുമായി തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടാകുമെന്ന് ക്രൈസ്തവനേതാക്കള്‍ മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.

Source: Vatican Radio