News >> കുടുംബവും ക്രൈസ്തവസമൂഹവും തമ്മിലുള്ള ബന്ധം
ബുധനാഴ്ച(09/09/15) വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസരത്തില്‍ കുടുംബത്തെക്കുറിച്ച്, ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകളില്‍ നിന്ന്ഃകുടുംബവും ക്രൈസ്തവസമൂഹവും തമ്മിലുള്ളത് സ്വാഭാവികമായൊരു ബന്ധമാണെന്നു പറയാം. കാരണം സഭ ഒരാദ്ധ്യാത്മിക കുടുംബവും, കുടുംബം ചെറു സഭയും ആണ്.മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യത്തിന്‍റെ ഉറവിടമായ യേശുവില്‍ വിശ്വസിക്കുന്ന വരുടെ ഭവനമാണ് ക്രൈസ്തവസമൂഹം.അതുകൊണ്ടുതന്നെ കുടുംബം വളരെ പ്രാധാന്യമുള്ളതാണ്.മനുഷ്യപുത്രന്‍ ഒരു കുടുംബത്തില്‍ പിറക്കുകയും ലോകത്തെ അറിയുകയും ചെയ്തു. പീടികയും ഏതാനും ഭവനങ്ങളുമടങ്ങിയ എടുത്തു പറയത്തക്ക തായി ഒന്നുമില്ലാത്തൊരു കൊച്ചു നാട്ടിന്‍പുറം. എന്നിട്ടും അവിടെ യേശു മുപ്പതുവര്‍ഷം ജീവിച്ചു, പിന്നീട് നസ്രത്ത് വിടുകയും പരസ്യജീവിതം ആരംഭി ക്കുകയും ചെയ്തപ്പോള്‍ യേശു തനിക്കു ചുറ്റും ഒരു സമൂഹത്തിന് രൂപം നല്കി, അതൊരു സമാജം, വിളിച്ചുകൂട്ടപ്പെട്ട ആളുകളുടെ സംഘം ആയിരുന്നു. ഇതാണ് സഭയെന്ന പദത്തിന്‍റെ പൊരുള്‍.യേശുവിന്‍റെ കൂട്ടായ്മയ്ക്ക്, സുവിശേഷങ്ങളില്‍, കുടുംബത്തിന്‍റെ രൂപമാണുള്ളത്. നാമവിടെ പത്രോസിനെയും യേഹന്നാനെയും കാണുന്നു. വിശപ്പും ദാഹവും അനുഭവിക്കുന്നവരെയും പരദേശിയെയും പീഢിതനെും പാപിനിയെയും ചുങ്കക്കാരനെയും ഫരിസേയനെയും ജനസഞ്ചയ ങ്ങളെയും അവിടെ നാം കാണുന്നു. അവരെ സ്വാഗതം ചെയ്യുന്നതിലും അവരെല്ലാവരോടും സംസാരിക്കുന്നതിലും നിന്ന് യേശു വിരമിക്കുന്നില്ല. ഇത് സഭയ്ക്ക് ശക്തമാ യൊരു പാഠ മാണ്. ഈ സംഘത്തെ, ദൈവത്തിന്‍റെ അതിഥികളുടെ ഈ കുടുംബത്തെ, പരിചരിക്കുന്നതിന് ക്രിസ്തുശിഷ്യന്മാര്‍തന്നെ തിരഞ്ഞെടുക്ക പ്പെട്ടു. കുടുംബവും ക്രൈസ്തവസമൂഹവും തമ്മിലുള്ള ബന്ധം പുനരുജ്ജീവപ്പിക്കേണ്ടത് യേശുവിന്‍റെ സഭയെന്ന യാഥാര്‍ത്ഥ്യം ഇന്ന് ജീവസുറ്റതായിരിക്കുന്നതിന് അനിവാര്യമാണ്. ദൈവംതന്നെ ആത്യന്തികസ്രോതസ്സായുള്ള സ്നേഹത്തിന്‍റെ കൂട്ടായ്മ സാക്ഷാത്ക്കരി ക്കപ്പെടുന്ന രണ്ടു വേദികളാണ് കുടുംബവും ഇടവകയും എന്നു നമുക്കു പറയാന്‍ സാധിക്കും. വാതിലുകള്‍ എന്നും തുറന്നിടപ്പെട്ട ആതിഥേയ ഭവനത്തിന്‍റെ രൂപമല്ലാതെ മറ്റൊരു രൂപം സുവിശേഷാനുസൃത യഥാര്‍ത്ഥ സഭയ്ക്കുണ്ടാകില്ല. വാതിലുകള്‍ അടച്ചിടപ്പെട്ട വയാണെങ്കില്‍ ദേവാലയങ്ങളും ഇടവകകളും സ്ഥാപന ങ്ങളും ദേവാലയമെന്ന് വളിക്കപ്പെടാനാകില്ല, അവ പ്രദര്‍ശനശാലകളാണ്, ദേവാലയങ്ങളല്ല.ഇന്ന് കുടുംബവും ക്രൈസ്തവസമൂഹവും തമ്മിലുള്ള സഖ്യം നിര്‍ണ്ണായക മാണ്. സൈദ്ധാന്തിക,സാമ്പത്തിക,രാഷ്ട്രീയ ശക്തികേന്ദ്രങ്ങ ളിലാണോ നാം നമ്മുടെ പ്രത്യാശവയ്ക്കുന്നത്? അല്ല. നമ്മുടെ പ്രത്യാശ സ്നേഹത്തിന്‍റെ കേന്ദ്രങ്ങളിലാണ്; ഐക്യദാര്‍ഢ്യം, പങ്കാ ളിത്തം എന്നിവയിലധിഷ്ഠിതമായ, മാനവോഷ്മളതയാല്‍ പൂരിതരായ സുവിശേഷപ്രഘോഷരുടെ കേന്ദ്രങ്ങളിലാണ്.ഇന്ന് കുടും ബവും ക്രൈസ്തവസമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടു ത്തേണ്ടത് അനിവാര്യവും അടിയന്തിരവും ആണ്. നാം നമ്മെത്തന്നെ കര്‍ത്താവന്‍റെ കരങ്ങളില്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അവിടന്ന് നമ്മെ അത്ഭുതങ്ങള്‍ - അനുദിനജീവിത ത്തിലെ അത്ഭുത ങ്ങള്‍ - പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കും. കര്‍ത്താവുണ്ടെങ്കില്‍ ആ കുടുംബത്തില്‍ അത്ഭുതം സംഭവിക്കും. തീര്‍ച്ചയായും ക്രൈസ്തവ സമൂഹം അതിന്‍റെ പങ്കുവഹിക്കണം. ഉദാഹരണ മായി, കല്പിക്കുന്നതും നിര്‍വ്വഹണപരവുമായ അമിതമായ മനോഭാവങ്ങള്‍ വെടിഞ്ഞ് വ്യക്ത്യാന്തരസംഭാഷണങ്ങളും പരസ്പരാദരവും പരസ്പരധാരണയും പരിപോഷിപ്പിക്കണം. കുടുംബങ്ങള്‍ അതിന് മുന്‍കൈയ്യെടുക്കണം. കുടുംബത്തി നുള്ള വിലയേറിയ ദാനങ്ങള്‍ സമൂഹത്തിനേകുകയെന്ന സ്വന്തം ഉത്തരവാദിത്വത്തെ ക്കുറി ച്ച് കുടുബം അവബോധം പുലര്‍ത്തണം.കാനായില്‍ യേശുവിന്‍റെ അമ്മ,സദുപദേശത്തിന്‍റെ മാതാവ്, ഉണ്ടായിരുന്നു. അവളുടെ വാക്കു കള്‍ നമുക്ക് ശ്രവിക്കാം. "അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക." (യോഹ 2:25). പ്രിയ കുടുംബങ്ങളേ, പ്രിയ ഇടവകസമൂഹങ്ങളേ, ഈ അമ്മയില്‍ നിന്ന് നമുക്ക് പ്രചോദനം ഉള്‍ക്കൊള്ളാം. യേശു നമ്മോടു പറയുന്നവയെല്ലാം നമുക്കു ചെയ്യാം. നാം അത്ഭുതത്തിന്, അനുദിന അത്ഭുതത്തിന് സാക്ഷികളാകും. നന്ദി. Source: Vatican Radio