News >> മണിക്കൂറിൽ 14 കുട്ടികൾ അതിസാരം മൂലം മരിക്കുന്നു
ന്യൂഡൽഹി: അഞ്ച് വയസിൽ താഴെയുള്ള 14 കുട്ടികൾ അതിസാരംമൂലം ഓരോ മണിക്കൂറിലും ഇന്ത്യയിൽ മരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. പ്രതിവർഷം 1.2 ലക്ഷം കുട്ടികൾ അതിസാരത്തിന്റെ പിടിയിൽ പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ 10 ശതമാനം സംഭവിക്കുന്നത് അതിസാരംവഴിയാണ്. മലിനജലം, ഭക്ഷണം, പോഷകാഹാരക്കുറവ്, ശുചീകരണത്തിന്റെ അപര്യാപ്ത തുടങ്ങിയവയാണ് അതിസാരം ഉണ്ടാകുന്നതിന്റെ പ്രാഥമിക കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത്. ഗവൺമെന്റിന്റെ ഇടപെടലുകൾവഴി പ്രസവത്തോടനുബന്ധിച്ചുള്ള മരണനിരക്കിൽ നേരിയ കുറവു ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും അത് സ്ഥിരമായി നിലനിർത്താൻ തുടർനടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Source: Sunday Shalom