News >> ഭോപ്പാലിൽ കനത്ത മഴയിൽ നിസഹായരായ ജനത്തിന് വേണ്ടി സഭ

ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ നഗരത്തിൽ അഞ്ച് ദിവസം തുടർച്ചയായി പെയ്ത മഴ കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ഇതുവരെ 22 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിതികരിച്ചു. കത്തോലിക്കാ ദൈവാലയങ്ങൾ, സ്‌കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിച്ചിരിക്കുകയാണ്." ഭോപ്പാൽ അതിരൂപതാ വക്താവ് ഫാ. മരിയ സ്റ്റീഫൻ പറഞ്ഞു. 43 വർഷത്തിനിടയിൽ സംഭവിച്ച കനത്ത മഴയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇവിടെ സഭക്ക് സമ്പത്തും സാഹചര്യങ്ങളും കുറവായതിനാൽ സഹായിക്കുന്നതിനും പരിമിതികളുണ്ട്. എങ്കിലും സന്നദ്ധപ്രവർത്തകരെ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ഫാ. മരിയ വ്യക്തമാക്കി. സാത്‌ന ബിഷപ്‌സ് ഹൗസ്, സഭയുടെ സ്‌കൂളുകൾ, കോൺവെന്റുകൾ എന്നിവിടങ്ങളിലും വെള്ളം കയറി. പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധത്തിൽ റോഡുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്; സാത്‌ന രൂപതയിലെ ഫാ. മാർട്ടിൻ പുന്നോലിൽ പറഞ്ഞു.