News >> തെരുവു ജീവിതങ്ങളുടെ അജപാലന ശ്രദ്ധക്കായുള്ള അന്താരാഷ്ട്ര സിബോസിയം
തെരുവിലെ കുട്ടികളും സ്ത്രീകളും അവരുടെ കുടുംബങ്ങളും സംബന്ധിച്ച വിപത്തുകളെ പ്രതിരോധിക്കാൻ ഫലപ്രദമായ ഉപായങ്ങളെക്കുറിച്ച് പഠിക്കുകയാണ് സെപ്ററംബര്‍ 13 മുതല്‍ 17 വരെ കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ ചര്‍ച്ചയുടെ ലക്ഷ്യം. ആഗോള സഭയും പ്രാദേശിക സഭകളും, ഉടനടി ഇക്കാര്യത്തില്‍ ഇടപെടേണ്ടത് വളരെ അത്യാവശ്യമാണെന്നും സംഘാടകര്‍ സൂചിപ്പിക്കുന്നു.മാര്‍പാപ്പാ നല്കിയ പ്രബോധങ്ങളുടെ വെളിച്ചത്തിൽ, കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം, കുടുംബങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡ്, ഫിലാദെൽഫ്യയയിലെ കുടുംബങ്ങളുടെ ഏഴാമത്തെ ലോകസമ്മേളനം എന്നീ പ്രധാന സംഭവങ്ങളെ കണക്കിലെടുത്തുകൊണ്ട്, സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ തെരുവിലെ സ്ത്രീകളെയും കുട്ടികളെയും പ്രത്യേകിച്ച്, അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന നിലവിലുള്ള പ്രശ്നങ്ങള്‍ ചർച്ച ചെയ്യും. നമ്മുടെ ഈ നൂറ്റാണ്ടിലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും മോശവുമായ വെല്ലുവിളികളെന്ന് നിസ്സംശയം പറയാവുന്ന ഈ കാര്യങ്ങളുടെ അജപാലനത്തിനായി നിർദ്ദിഷ്ട പ്രവര്‍ത്തന പദ്ധതികൾ നിര്ദ്ദേശിക്കുകയാണ്, ഈ ചര്‍ച്ചയുടെ ലക്ഷ്യം.Source: Vatican Radio