News >> പരിത്യക്തരില്‍ ദൈവികദാനം ദര്‍ശിക്കുക- കര്‍ദ്ദിനാള്‍ തഗ്ലെ
സമൂഹം അവഗണിക്കുന്നവരെ അപലപിക്കുന്നതിന് തിടുക്കം കാട്ടാതെ അവരിലോരോരുത്തരിലും ഒരു ദാനം ദര്‍ശിക്കാന്‍ ഫിലിപ്പീന്‍സിലെ മനില അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയൊ തഗ്ലെ ആഹ്വാനം ചെയ്യുന്നു. ഫിലിപ്പീന്‍സിലെ നവസുവിശേഷവത്ക്കരണത്തെ അധികരിച്ചുള്ള മൂന്നാം സമ്മേളനത്തിന്‍റെ സമാപനദിനമായിരുന്ന ഞായറാഴ്ച(17/07/16) അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ വചനന്ദേശം നല്കുകയായിരുന്നു അദ്ദേഹം. നാം തള്ളിക്കളയുന്നവരായ വ്യക്തികള്‍ ദൈവത്തിന്‍റെ ഒരു ദാനമാണെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍ തഗ്ലെ സമ്മാനങ്ങള്‍ നാമൊരിക്കലും വലിച്ചെറിയുകയല്ല വിലമതിക്കുകയാണ് ചെയ്യുക എന്ന വസ്തുത എടുത്തുകാട്ടി. ആകയാല്‍ സമൂഹം അരികുകളിലേക്കു തള്ളുന്നവരോടു, യേശുവിനെ പോലെ കരുണ കാട്ടാന്‍ അദ്ദേം വിശ്വാസികളെ ക്ഷണിച്ചു. source; vatican radio