News >> വധശിക്ഷയ്ക്കെതിരെ കാലിഫോര്‍ണിയയിലെ കത്തോലിക്കാമെത്രാന്മാര്‍


വധശിക്ഷയ്ക്കെതിരായ നിലപാട് അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയയിലെ കത്തോലിക്കാമെത്രാന്മാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.

     പ്രാദേശിക മതനേതാക്കളും അഭിഭാഷകരും സുരക്ഷാസേനാംഗങ്ങളും മറ്റുപിലവിഭാഗങ്ങളില്‍പെട്ടവരും  മുന്നോട്ടുവച്ച വധശിക്ഷവിരുദ്ധ നിര്‍ദ്ദേശത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് മെത്രാന്മാര്‍ മനുഷ്യജീവന്‍റെ പവിത്രത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വധശിക്ഷ ഒരിക്കലും അരുതെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നത്.

     വധശിക്ഷയ്ക്കു പകരം കുറ്റവാളികള്‍ക്ക് നിരുപാധിക ജീവപര്യന്ത തടവ്ശിക്ഷ നല്കുകയും അവരുടെ കുറ്റകൃത്യത്തിന് ഇരകളായവരുടെ കുടുംബങ്ങള്‍ക്ക്  പണിയെടുത്ത് നഷ്ടപരിഹാരം നല്കാന്‍ അവരെ ബാദ്ധ്യസ്ഥരാക്കുകയും ചെയ്യണമെന്ന് മെത്രാന്മാര്‍ "പ്രവര്‍ത്തനക്ഷമമായ നീതി" എന്ന ശീര്‍ഷകത്തിലുള്ള പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.  

source; vatican radio